പാലിയേറ്റീവ് കെയര്‍ എന്ന് കേള്‍ക്കാത്തവര്‍ വിരളമാണല്ലോ. എന്നാല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവര്‍ കുറവാണ്. അതിലും കുറച്ചുപേര്‍ മാത്രമെ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുള്ളു. പാലിയേറ്റീവ് കെയര്‍ എന്നാല്‍ ദീര്‍ഘകാലരോഗങ്ങളാലും മാറാരോഗങ്ങളാലും വാര്‍ദ്ധക്യകാല അവശതകളാലും ദുരിതമനുഭവിക്കുന്ന രോഗികള്‍ക്കും അവരുടെ കുടുംബത്തിനുമുള്ള പരിചരണസംവിധാനമാണ്.
ആര്‍ക്കൊക്കെ പാലിയേറ്റീവ് കെയറില്‍
അംഗങ്ങളാകാം
ഒരു ഡോക്ടറിലോ ഒരു നേഴ്‌സിലോ മാത്രം ഒതുങ്ങി നില്ക്കുന്ന ഒരു ശുശ്രൂഷയല്ല പാലിയേറ്റീവ് കെയര്‍. ഒരു വീട്ടിലുള്ള ഏതൊരാള്‍ക്കും സമൂഹത്തില്‍ പൊതുവെയും ചെയ്യാവുന്ന ഒരു ശുശ്രൂഷയാണിത്.
വീട്ടിലെ സാഹചര്യത്തില്‍ നിന്നുകൊണ്ട് ഒരു രോഗിയെ എങ്ങനെ പരിചരിക്കാമെന്ന് നാം അറിയണം. അവര്‍ അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങള്‍ നാം മനസ്സിലാക്കണം. അതിന് ആവശ്യമായ ബോധവത്ക്കരണം എല്ലാവിഭാഗങ്ങള്‍ക്കും നല്‍കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ഇടവകതലത്തില്‍ സംഘടനകള്‍ വഴിയും, സ്‌കൂള്‍, കോളേജ് തലങ്ങളിലുമൊക്കെ ഇതിനെപ്പറ്റിയുള്ള ക്ലാസ്സുകള്‍ നല്‍കാനാകും. പാലിയേറ്റീവ് കെയര്‍ സംബന്ധിച്ച് ബോധവല്‍ക്കരണം ആവശ്യമുള്ളവര്‍ താഴെക്കാണുന്ന നമ്പറുകളില്‍ AKM Palliative Care centre മായി ബന്ധപ്പെടാവുന്നതാണ്.
ആശുപത്രികളില്‍നിന്നും ഉപേക്ഷിച്ച് വീടുകളില്‍ കഴിയുന്ന മാറാരോഗികളെയും, ദീര്‍ഘകാലമായി മരുന്നും പരിചരണവും ആവശ്യമുള്ളവരെയും, ക്യാന്‍സറിന്റെ അവസാനഘട്ടത്തില്‍ കഴിയുന്നവരെയും, പ്രായാധിക്യം മൂലം കഷ്ടതകള്‍ അനുഭവിക്കുന്നവരെയും, മരണാസന്നരായ രോഗികളെയും, ദീര്‍ഘകാലമായി മുറിവുകള്‍മൂലം കഷ്ടപ്പെടുന്നവരെയും, വീടുകളില്‍ ചെന്ന് പരിചരിക്കുന്ന ശുശ്രൂഷാകേന്ദ്രമാണ് കാഞ്ഞിരപ്പള്ളി വിമലാ പ്രോവിന്‍സിന്റെ കീഴില്‍ പഴയിടത്ത് പ്രവര്‍ത്തിക്കുന്ന AKM Palliative Care centre. 2007 ഒക്‌ടോബര്‍ 9 ന്സ്ഥാപിതമായ ഈ കേന്ദ്രം അതിന്റെ പ്രവര്‍ത്തനങ്ങളില്‍ 18 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഇതിനകം ഈ പ്രദേശങ്ങളിലും മറ്റു പല പ്രദേശങ്ങളിലുമുള്ള വീടുകളില്‍ പോയി പലവിധ ശുശ്രൂഷകള്‍ ചെയ്തുകൊടുക്കുവാന്‍ സാധിച്ചു.
Phone Numbers
Sr. Liza John SH – 8078543227
Sr. Vijaya SH – 7306864551

