ആഫ്രിക്കയിലെ വിശുദ്ധ വിയാനി എന്നറിയപ്പെടുന്ന ബഹുമാനപ്പെട്ട പീറ്റർ അച്ഛൻ ഇന്നലെ അന്തരിച്ചു. 1942 -ൽ വാഴക്കുളം സ്വദേശിയായ ജനിച്ച അച്ഛൻ 1974 – ൽ വൈദികവൃത്തി ആരംഭിച്ചു. വിവിധ സഭാ സ്ഥാപനങ്ങളിൽ പ്രിൻസിപ്പാളായും സഭയുടെ വിവിധ കർമ്മമണ്ഡലങ്ങളിലെ സേവനങ്ങൾക്ക് ശേഷം 1997 -ൽ തന്റെ പ്രേക്ഷിത പ്രവർത്തനത്തിനായി ആഫ്രിക്കൻ മണ്ണിൽ എത്തപ്പെട്ടു. ആദ്ധ്യാത്മിക കാര്യങ്ങളിൽ യാതൊരുവിധ താത്പര്യവും അറിവും ഇല്ലാത്ത ഒരു ജനതയുടെ ഇടയിലേക്കാണ് ഈ വൈദികൻ മിഷൻ പ്രവർത്തനം ആരംഭിക്കുന്നത്. എന്നാൽ അവയൊക്കെ ദൈവത്തിലേക്ക് അടുപ്പിക്കുവാൻ ബഹുമാനപ്പെട്ട പീറ്റർ അച്ഛന് സാധിച്ചു.ആഫ്രിക്കൻ മണ്ണിൽ ക്രിസ്തുവിന്റെ സുവിശേഷം അറിയിക്കുക എന്ന തന്നെ ദൗത്യം പൂർത്തിയാക്കി മടങ്ങുമ്പോൾ വിശുദ്ധനായ ആർസിലെ വിശുദ്ധനായ വൈദികൻ നടന്നുകയറിയ പോലെയുള്ള യാത്രയായിരുന്നു അത്.
- ശുഭ സൂചനയുമായി ഇന്ത്യയുടെ വാക്സിൻ പരീക്ഷണം,ഫലം സുരക്ഷിതം.
- ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും മൂന്ന് മന്ത്രിമാരും ഉള്‍പ്പെടെ സ്വയം നിരീക്ഷണത്തിൽ


 
							 
							