ശുഭ സൂചനയുമായി ഇന്ത്യയുടെ വാക്സിൻ പരീക്ഷണം,ഫലം സുരക്ഷിതം.

ന്യൂഡൽഹി: കോവിഡിനെ നേരിടാൻ ഇന്ത്യയിൽ നിർമ്മിച്ച കോവാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങളുടെ പ്രാഥമിക ഫലം സുരക്ഷിതമെന്ന് റിപ്പോർട്ട്. ഭാരത് ബയോടെകക്കും ഐ എംഎംആറും സംയുക്തമായി നിർമ്മിച്ച കോവാക്സിൻ മനുഷ്യരിലെ പരീക്ഷണത്തിന്റെ ഫേസ് -1 ഘട്ടത്തിലാണ്. രാജ്യത്തെ 12 ഇടങ്ങളിലായി 375 ബോരാജ്യത്തെ 12 ഇടങ്ങളിലായി 375 വോളന്റി യർമാരിലാണ് വാക്സിൻ ആദ്യഘട്ടത്തിൽ പരീക്ഷിച്ചത്. ഓരോരുത്തർക്കും 2 ഡോസ് നൽകിയെന്നും നിലവിലെ സാഹചര്യത്തിൽ സുരക്ഷിതമാണെന്നും ക്ലിനിക്കൽ ട്രയൽ നടത്തുന്നവർ അറിയിച്ചു.

വാക്സിൻ ഇതുവരെ സുരക്ഷിതമാണ്. തങ്ങളുടെ സൈറ്റിൽ പരീക്ഷണം നടത്തിയവരിൽ വിപരീത പ്രവർത്തനങ്ങൾ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. വാക്സിൻ പരീക്ഷണത്തിന് നേതൃത്വം നൽകുന്ന പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ സവിത വർമ്മ പറഞ്ഞു. രണ്ടാം ഡോസ് കൊടുത്തിട്ടും വോളന്റിയർമാകിടയിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡൽഹി എയിംസിലെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ സഞ്ജയ് റായ് പറഞ്ഞു. ഇവിടെ 16 പേരിലാണ് പരീക്ഷണം നടത്തിയത്.
രണ്ടാം ഡോസ് നൽകിയപ്പോൾ വോളന്റിയമാരുടെ രക്തസാമ്പിളുകൾ ശേഖരിച്ചിരുന്നു. ഇവ പരിശോധിച്ച് വാക്സിന്റെ പ്രതിരോധശേഷി അളക്കും. ഓഗസ്റ്റ് അവസാനത്തോടെ ഫേസ്-1 പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ വേർതിരിച്ചെടുത്ത് സാർസ് 2 വൈറസിന്റെ ശ്രേണിയാണ് വാക്സിൻ വികസിപ്പിക്കാൻ ഉപയോഗിച്ചത്.
ഈ 12 ഇടങ്ങളിലെയും പരീക്ഷണത്തിന്റെ ഫലം അനുകൂലമാണെങ്കിൽ രണ്ടാംഘട്ട പരീക്ഷണത്തിന്റെ അനുമതിക്കായി ഡ്രഗ് കൺട്രോളർ ജനറലിനെ സമീപിക്കും. എല്ലാം മികച്ച രീതിയിൽ നടന്നാൽ അടുത്ത വർഷം ആദ്യ പകുതിയിൽ തന്നെ ഇന്ത്യയിൽ വാക്സിൻ ലഭ്യമാകുമെന്നാണ് വിവരം.

Leave a Reply