ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നടി ദീപിക പദുക്കോൺ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. മുംബൈയിലെ കൊളാബയിലെ അപ്പോളോ ബന്ദറിലെ എവ്ലിൻ ഗസ്റ്റ് ഹൗസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.
മുന്‍നിര നടിമാരായ ശ്രദ്ധാ കപൂര്‍, സാറാ അലിഖാന് എന്നിവരോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, വെള്ളിയാഴ്ച ചോദ്യം ചെയ്ത ദിപീക പദുക്കോണിന്റെ മാനേജർ കരിഷ്മ പ്രകാശിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. നടി രാകുൽ പ്രീത് സിംഗിനെ ചോദ്യം ചെയ്തതിനേക്കാൾ കൂടുതൽ സമയം കരിഷ്മയുടെ ചോദ്യം ചെയ്യൽ നീണ്ടു നിന്നിരുന്നു
