ഡല്‍ഹിയിലെ അന്ധേരി മോഡിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ ദൈവാലയം തകര്‍ത്ത സംഭവത്തില്‍ വിശ്വാസികള്‍ക്ക് ആശ്വാസകമായ നിലപാടുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ഇടവക സമൂഹത്തോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച മുഖ്യമന്ത്രി ദൈവാലയം പുനഃസ്ഥാപിക്കാമെന്നും അതുവഴി ക്രിസ്ത്യന്‍ സമുദായത്തിന് നീതി ലഭ്യമാക്കാന്‍ പരമാവധി ശ്രമിക്കുമെന്നും വാഗ്ദാനം ചെയ്തു. ദൈവാലയം തകര്‍ത്ത സംഭവത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഫരീദാബാദ് രൂപതാ ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ സന്ദര്‍ശിച്ച പ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മുഖ്യമന്ത്രി കെജ്‌രിവാള്‍ രണ്ടു ദിവസം മുമ്പ് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ ദൈവാലയം തകര്‍ത്ത സംഭവത്തില്‍ നീതി നടപ്പിലാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. രൂപത ഈ വിഷയം രാഷ്ട്രീയവല്‍ക്കരിക്കാനോ വര്‍ഗീയ വല്‍ക്കരി ക്കാനോ ഉദ്ദേശിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ നീതി നടപ്പിലാക്കണന്നും മാര്‍ ഭരണികുളങ്ങര ആവശ്യപ്പെട്ടു.
ദൈവാലയം പൊളിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലും രാജ്യത്തുടനീളവും നിരവധി പ്രതിഷേധങ്ങള്‍ക്ക് കാരണമായി. നശിപ്പിക്കപ്പെട്ട ദൈവാലയം സന്ദര്‍ശിക്കാന്‍ സമീപ പ്രദേശങ്ങളില്‍ നിന്നും നൂറുകണക്കിന് ആളുകള്‍ ദിവസവും എത്തുന്നുണ്ട്. അതേസമയം ഫരീദാബാദ് രൂപതയുടെ എല്ലാ ഇടവകകളിലും പ്രതിഷേധം ശക്തമാ വുകയാണ്.
നിവേദകസംഘത്തില്‍ വികാരി ജനറല്‍ മോണ്‍. ജോസഫ് ഓടനാട്ട്, ലിറ്റില്‍ ഫ്‌ളവര്‍ ദൈവാലയ വികാരി ഫാ. ജോസ് കന്നുകുഴി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി എ.സി വില്‍സണ്‍, ഇടവക പ്രതിനിധി സണ്ണി തോമസ്, മാതൃവേദി പ്രതിനിധി ഡിജി വിജി എന്നിവര്‍ ഉണ്ടായിരുന്നു.

