പി എസ് സി പരീക്ഷ ഇനി മുതൽ രണ്ടു ഘട്ടം : മാറ്റിവെച്ച പരീക്ഷകൾ സെപ്റ്റംബർ മുതൽ

തിരുവനന്തപുരം : പി എസ് സി പരീക്ഷാ രീതി മാറ്റുമെന്ന് ചെയർമാൻ എം കെ സക്കീർ . കോവിഡ് മൂലം മാറ്റിവെച്ച പരീക്ഷകൾ സെപ്റ്റംബറിൽ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.പരീക്ഷ രണ്ടുഘട്ടമായാണ് നടത്തുക.
ആദ്യഘട്ടത്തിൽ സ്ക്രീനിങ് ടെസ്റ്റ് നടത്തും.ഇതിൽ വിജയിക്കുന്നവർ രണ്ടാംഘട്ട പരീക്ഷക്ക് യോഗ്യത നേടും.അപേക്ഷകൾ കൂടുതലായി വരുന്ന തസ്തികകൾക്കായിരിക്കും പുതിയ പരിഷ്കരണം നടപ്പാക്കുന്നത്.പരീക്ഷാ രീതി മാറുന്നതോടെ രണ്ടാംഘട്ട പരീക്ഷക്ക് എത്തുന്നവർ കഴിവുള്ളവർ ആയിരിക്കുമെന്നും യോഗ്യരായവർ നിയമനത്തിന് അർഹത നേടുമെന്നും ചെയർമാൻ അറിയിച്ചു.
പത്താം ക്ലാസ് ,പ്ലസ് ടു, ബിരുദ യോഗ്യതകളുള്ള തസ്തികകൾക്ക് വെവ്വേറെ പരീക്ഷകളാ യിരിക്കും നടത്തുക.സ്ക്രീനിംഗ് ടെസ്റ്റിലെ മാർക്ക് അന്തിമ റാങ്ക് ലിസ്റ്റിനെ ബാധിക്കില്ല.മെയിൻ പരീക്ഷയ്ക്ക് തസ്തി കയ്ക്ക് അനുസൃതമായ ചോദ്യങ്ങളാവും ഉണ്ടാക്കുക.പുതുതായി അപേക്ഷ ക്ഷണിച്ച തസ്തികകളിലേക്കുള്ള പരീക്ഷകൾ ഡിസംബർ മുതൽ ആരംഭിക്കും.കെ എഎസ് പ്രിലിമിനറി ഫലം വൈകാതെ പ്രസിദ്ധീകരിക്കും.നേരത്തെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക്അവകാശപ്പെട്ട നിയമനം ഇതുവരെ നൽകിയിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു.

Leave a Reply