സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ഓണം ബോണസ്. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപ നല്‍കും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി15,000 രൂപ അഞ്ച് തുല്ല്യ ഗഡുക്കളായി തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയില്‍ അനുവദിക്കും. പാര്‍ട്ട് ടൈം- കണ്ടിന്‍ജന്റ് ഉള്‍പ്പെടെയുള്ള മറ്റ് ജീവനക്കാര്‍ക്ക് അഡ്വാന്‍സായി 5000 രൂപയും നല്‍കും. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത പെന്ഷന് പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും പ്രത്യേക ഉത്സവബത്ത 1000 രൂപയാണ്. കഴിഞ്ഞവര്‍ഷം ഉത്സവബത്ത ലഭിച്ച കരാര്‍-സ്കീം തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അതേ നിരക്കില്‍ ഈ വര്‍ഷവും ഉത്സവബത്ത ലഭിക്കുന്നതായിരിക്കും.
- ഒളിമ്പ്യൻ പി.ആര് ശ്രീജേഷിന് കേരളത്തിന്റെ ആദരം, രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു
- രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം വേണ്ട; അന്തർ സംസ്ഥാന യാത്രനുമാതി നൽകണമെന്ന് കേന്ദ്രസർക്കാർ