തിരുവനന്തപുരം; സംസ്ഥാനത്ത് സപ്ലൈകോയുടെ ജില്ലാ ഓണച്ചന്തകള്‍ ഇന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഈ മാസം 30 വരെയാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജില്ലതല ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്;ലൈനായി ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്; നിര്;വഹിക്കും.
സംസ്ഥാനത്തെ 14 ജില്ല ആസ്ഥാനങ്ങളില്; റീജിയണല്‍ മാനേജര്;മാരുടെ മേല്;നോട്ടത്തിലാണ് ചന്തകള്; നടക്കുക. രാവിലെ 10 മുതല്; വൈകിട്ട് ആറുവരെയാണ് ചന്തകളുടെ സമയം. അവധി ബാധകമായിരിക്കില്ല. ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് അടക്കം മുപ്പതു ശതമാനം വരെ വിലക്കുറവുണ്ടാകും.
താലൂക്ക് തല ഓണച്ചന്തകള്‍ 26 മുതല്‍ പ്രവര്‍ത്തിക്കും.
സര്;ക്കാര്; നിശ്ചയിച്ച കോവിഡ് മാനദണ്ഡ പ്രകാരമായിരിക്കും ചന്തകളുടെ നടത്തിപ്പ്. ഗ്രീന്; പ്രോട്ടോക്കോള്; കര്;ശനമായി പാലിക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്; ചന്തകള്‍ രാവിലെ 8.30ന് ആരംഭിച്ച് ജില്ലാ കലക്ടര്‍ നിശ്ചയിക്കുന്ന സമയത്ത് അവസാനിപ്പിക്കുമെന്ന് സപ്ലൈകോ സി എം ഡി അലി അസ്ഗര്; പാഷ അറിയിച്ചു.

