രാജ്യത്തെ മുതിർന്ന നിയമജ്ഞരിൽ ഒരാളായ പ്രശാന്ത് ഭൂഷൺ കൊളുത്തിവിട്ട കൊടുങ്കാറ്റ് രാജ്യത്തെ ഉന്നത നീതിപീഠങ്ങളുടെ അകത്തളങ്ങളിൽ മാത്രമല്ല രാജ്യമെമ്പാടും വലിയ പ്രകമ്പനങ്ങൾ ആണ് സൃഷ്ടിച്ചിരിക്കുന്നത് . "ഔദ്യോഗികമായി അടിയന്തരാവസ്ഥ ഇല്ലാത്തപ്പോൾത്തന്നെ കഴിഞ്ഞ ആറ് വർഷം രാജ്യത്ത് എങ്ങനെ ജനാധിപത്യം നശിപ്പിക്കപ്പെട്ടെന്നു ഭാവിയിൽ പരിശോധിക്കുന്ന ചരിത്രകാരന്മാർ, ഈ നശീകരണത്തിൽ സുപ്രീം കോടതിയുടെ പങ്കും, അതിൽത്തന്നെ, നാല് മുൻ ചീഫ് ജസ്റ്റിസുമാരുടെ പങ്കും പ്രത്യേകമായി അടയാളപ്പെടുത്തും" എന്നായിരുന്നു ടട്വിറ്ററിലൂടെ പ്രശാന്ത് ഭൂഷൺ സുപ്രീം കോടതിക്ക് എതിരേ ആഞ്ഞടിച്ചത് . ട്വിറ്ററിലൂടെ നടത്തിയ ആദ്യത്തെ കടന്നാക്രമണത്തിൽ ഞടുങ്ങിപ്പോയ സുപ്രീംകോടതി കൊവിഡ് കാലത്ത് ബി ജെ പി നേതാവിന്റെ ആഡംബര ബൈക്കായ ഹാർലി ഡേവിസണിൽ ഹെൽമെറ്റും മാസ്കും ഇല്ലാതെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഇരിക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ച് പ്രശാന്ത് ഭൂഷൺ നടത്തിയ അടുത്ത പരാമർശത്തിന്റെ പേരിൽ സ്വമേധയ കോടതി അലക്ഷ്യ കേസ് രജിസ്റ്റര്‍ ചെയ്യുകയാണ് ഉണ്ടായത് .
പ്രശാന്ത് ഭൂഷന്റെ ട്വീറ്റുകൾ നീതി നിർവഹണ സംവിധാനത്തിന് അപമാനമുണ്ടാക്കുന്നതും ജനമദ്ധ്യത്തിൽ സുപ്രീം കോടതിയുടെയും ചീഫ് ജസ്റ്റിസിന്റെ ഓഫിസിന്റെയും അന്തസും അധികാരവും ഇടിച്ചുതാഴ്ത്തുന്നതുമാണെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് അദ്ദേഹത്തിനെതിരായ കോടതി അലക്ഷ്യ കേസ് നിലനിൽക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസിനെ വിമർശിക്കുന്നത് കോടതിയെ അപകീർത്തിപ്പെടുത്തലല്ല , ജഡ്ജി എന്നാൽ കോടതി അല്ല , വിയോജിപ്പുകളും വിമർശനങ്ങളും അടിച്ചമർത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് തുടങ്ങിയ പ്രശാന്ത് ഭൂഷന്റെ വാദങ്ങൾ സുപ്രീം കോടതി തള്ളിയാണ് അദ്ദേഹത്തിനെതിരേ ഇപ്പോൾ കേസ്സുമായി മുന്നോട്ടുപോകുന്നത് .
കേസ് കഴിഞ്ഞ ദിവസം പരിഗണിച്ചപ്പോൾ തനിക്കെതിരായ ക്രിമിനല്‍ കോടതിയലക്ഷ്യക്കേസില്‍ ശിക്ഷ സംബന്ധിച്ച വാദം നീട്ടിവെക്കണമെന്ന പ്രശാന്ത് ഭൂഷന്റെ ആവശ്യം സുപ്രീംകോടതി നിരാകരിച്ചതിനെത്തുടർന്ന് അദ്ദേഹം നടത്തിയ പ്രസ്താവന രാജ്യമെമ്പാടും വളരെയധികം ശ്രദ്ധിക്കപ്പെടുകയുണ്ടായി. പുനഃപരിശോധനാ ഹര്ജിര നല്കാധന്‍ സമയം വേണമെന്നതിനാല്‍ വാദം നീട്ടിവെക്കണമെന്നാണ് പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടത് . " ഞാന്‍ ദയ യാചിക്കില്ല, ഔദാര്യത്തിന് ഇരക്കില്ല, ജനാധിപത്യത്തില്‍ ഏതൊരു സ്ഥാപനത്തിനു നേരെയും തുറന്ന വിമര്ശഭനം ഭരണഘടനയെ സംരക്ഷിക്കുന്നതിന് അനിവാര്യമാണ്. ചരിത്രത്തിന്റെ പ്രത്യേക സന്ധിയിലൂടെ കടന്നുപോകുന്ന ഈ രാജ്യത്ത് തന്റെ കര്ത്യേവ്യമെന്ന് വിശ്വസിക്കുന്ന കാര്യങ്ങള്‍ ചെയ്യാനുള്ള എളിയ ശ്രമമാണ് ട്വീറ്റുകളിലൂടെ നടത്തിയത്. ഈ ഘട്ടത്തില്‍ മൗനം പാലിക്കുന്നത് തന്റെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ചയായിരിക്കും. കോടതി കുറ്റകരമെന്ന് വിധിയെഴുതിയ എന്റെ പ്രവര്ത്തയനങ്ങളെ ഒരു പൗരന്റെ ഏറ്റവും വലിയ കടമായായാണ് ഞാന്‍ കണക്കാക്കുന്നത് “എന്നു പറഞ്ഞുകൊണ്ടാണ് പ്രശാന്ത് ഭൂഷൺ തന്റെ പ്രസ്താവന അവസാനിപ്പിക്കുന്നത് . നിയമപ്രകാരം കോടതി നല്കുതന്ന ഏത് ശിക്ഷയും സന്തോഷത്തോടെ സ്വീകരിക്കുമെന്നും പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയിൽ വ്യക്തമാക്കി .
പ്രശാന്ത് ഭൂഷൺ നടത്തിയ പ്രതികരണങ്ങളും അദ്ദേഹത്തിനെതിരായ സുപ്രീംകോടതിയുടെ നടപടികളും ചർച്ചയാകുന്നതോടെ കോടതികളുടെ നിഷ്പക്ഷതയുമായി ബന്ധപ്പെട്ടും വലിയ ചോദ്യങ്ങളും ചർച്ചകളും രാജ്യത്ത് എമ്പാടും ഉയരുന്നുണ്ട് . കേന്ദ്ര സർക്കാരുമായി ഏറ്റുമുട്ടേണ്ട അവസരങ്ങളിൽ സുപ്രീം കോടതി ഉൾപ്പടെ രാജ്യത്തെ നീതിപീഠങ്ങൾക്ക് പഴയ ശൗര്യവും മൂർച്ചയും നഷ്ടപ്പെട്ടിരിക്കുന്നു . ജുഡീഷ്യൽ ആക്റ്റിവിസത്തിലൂടെയും , പൊതുതാൽപ്പര്യ ഹർജികളിലൂടെയും രാജ്യത്തെ ജനാധിപത്യ പൗരാവകാശങ്ങളുടെ സംരക്ഷകൻ ആകേണ്ട നീതിപീഠങ്ങൾ ഭരണകൂടത്തിന്റെ വിശ്വസ്ത വിനീത ദാസരാകുന്നത് ഒരിക്കലും ജനാധിപത്യത്തിന്റെ നന്മക്ക് നല്ലതല്ല . ഭരണകൂടത്തിന്റെ മുൻപിൽ നട്ടെല്ലു വളച്ചു നിൽക്കുന്ന പലരും പറയാൻ മടിച്ചത് പ്രശാന്ത് ഭൂഷൺ ഉറക്കെ വിളിച്ചു പറഞ്ഞിരിക്കുന്നു . രാജാവ് നഗ്‌നനാണ് എന്ന് പറയാൻ താങ്കൾ കാണിക്കുന്ന ഈ ചങ്കൂറ്റമുണ്ടല്ലോ അതാണ് ഇന്ന് ഈ രാജ്യത്തെ ജനാധിപത്യത്തിന്റെ പ്രതീക്ഷ . അതേ പ്രശാന്ത് ഭൂഷൺ താങ്കൾ ഈ രാജ്യത്തിന്റെ പ്രതീക്ഷയാണ് .