ന്യൂഡല്‍ഹി: അതിര്‍ത്തി മേഖലയിലെ സംഘര്‍ഷങ്ങള്‍ സംബന്ധിച്ച് ചൈനയുമായി ഇടപെടാന്‍ ഇന്ത്യക്ക് സൈനിക മാര്‍ഗങ്ങളുണ്ടെന്ന് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത്. സൈനിക, നയതന്ത്ര തലത്തിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ മാത്രമേ തീരുമാനം നടപ്പാക്കുകയുള്ളൂ എന്നും ബിപിന്‍ റാവത്ത് പറഞ്ഞു.
ഗാല്‍വാന്‍ വാലി, ഫിംഗര്‍ ഏരിയ, ഹോട്ട് സ്പ്രിംഗ്സ്, തുടങ്ങിയ മേഖലകളില്‍ ചൈനീസ് സൈന്യം നടത്തിയ അതിക്രമങ്ങളില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഭിന്നത നിലനില്‍ക്കുകയാണ്.
കഴിഞ്ഞ മൂന്ന് മാസമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. എന്നാല്‍ സമവായത്തിലെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. അതിര്‍ത്തിയില്‍ നിന്ന് പൂര്‍ണമായും പിന്മാറാന്‍ ചൈനീസ് സൈന്യം വിസമ്മതിക്കുകയാണ്.

