​ എ​ട്ടു​നോന്പ് തീ​ക്ഷ്ണ​മാ​യി അ​നു​ഷ്ഠി​ക്ക​ണ​മെ​ന്ന് ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

കൊ​ച്ചി: കോ​വി​ഡി​ന്‍റെ വ്യാ​പ​നം വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​മ​ഹാ​മാ​രി​യെ അ​തി​ജീ​വി​ക്കു​ക എ​ന്ന നി​യോ​ഗ​ത്തി​ല്‍ സീ​റോ മ​ല​ബാ​ര്‍ സ​ഭ​യി​ല്‍ എ​ല്ലാ​വ​രും ഈ ​വ​ര്‍​ഷ​ത്തെ എ​ട്ടു​നോ​ന്പ് തീ​ക്ഷ്ണ​മാ​യി അ​നു​ഷ്ഠി​ക്ക​ണ​മെ​ന്ന് സി​ന​ഡ് തീ​രു​മാ​നി​ച്ച​താ​യും അ​ത​നു​സ​രി​ച്ച്‌ സെ​പ്റ്റം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ ഏ​ഴു​വ​രെ എ​ല്ലാ​വ​രും നോ​ന്പ് ആ​ച​രി​ക്ക​ണ​മെ​ന്നു സീ​റോ മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്‌ ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ഈ ​പ​ക​ര്‍​ച്ച​വ്യാ​ധി​യി​ല്‍​നി​ന്നു​ള്ള അ​തി​ജീ​വ​ന​ത്തി​നാ​യി പ്ര​ത്യേ​ക പ്രാ​ര്‍​ഥ​ന​ക​ള്‍ തു​ട​ര​ണം.

“സീറോ മലബാർ സിനഡ് തീരുമാനമനുസരിച്ച് സെപ്റ്റമ്പര്‍ ഒന്നു മുതല്‍ ഏഴു വരെയുള്ള ദിവസങ്ങളില്‍ എല്ലാവരും നോമ്പ്‌ ആചരിക്കേണ്ടതാണ്‌. നോമ്പുദിവസങ്ങളില്‍ മാംസവും മത്സ്യവും വര്‍ജിക്കണമെന്നു പറയേണ്ടതില്ലല്ലോ. ആ വിശുദ്ധ കുര്‍ബാനയില്‍ ജനങ്ങളെല്ലാവരും ഏതെങ്കിലും രീതിയില്‍ സംബന്ധിക്കുവാന്‍ പരിശ്രമിക്കണം. അങ്ങനെ നമ്മുടെ സഭ മുഴുവന്‍ ഒരേ ദിവസം ഒന്നിച്ച്‌ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച്‌ പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവസന്നിധിയില്‍ അത്‌ കൂടുതല്‍ സ്വീകാര്യമാകുമല്ലോ. എട്ടാം തീയതി പരിശുദ്ധ അമ്മയുടെ ജനനത്തിരുനാള്‍ നമുക്ക്‌ സമുചിതമായി ആഘോഷിക്കാം.” പ്രസ്താവനയിൽ പറയുന്നു.

Leave a Reply