കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ച്‌ സർക്കാർ

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭായോഗത്തിലാണ് അന്വേഷണം നടത്തുന്നത് സംബന്ധിച്ച്‌ തീരുമാനമായത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ ഉത്തരവ് ഇറക്കാനാണ് തീരുമാനം.മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് മേല്‍ ഇ.ഡി സമ്മര്‍ദം ചെലുത്തിയെന്ന ആരോപണമാണ് അന്വേഷിക്കുന്നത്. സ്വപ്‌നയുടെ ശബ്ദരേഖയും ഗൂഢാലോചനയും അന്വേഷണ പരിധിയില്‍ വരും. ജസ്റ്റിസ് വി. കെ മോഹനനായിരിക്കും അന്വേഷണ കമ്മീഷന്‍.

Leave a Reply