ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ 10ന് രാജ്യത്തെ അഭിസംബോധന ചെയ്യും. അദ്ദേഹത്തിന്റെ ഓഫീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് 100 കോടി ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ ജനങ്ങൾക്ക് നൽകിയെന്ന നേട്ടം കൈവരിച്ച വേളയിലാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

