മൊബൈല്‍ ഫോണും ആരോഗ്യവും


ഇത് മൊബൈല്‍ യുഗമാണ്. മൊബൈലില്ലാത്തവര്‍ ചുരുക്കം. അനുദിനജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മൊബൈല്‍ഫോണ്‍ മാറിക്കഴിഞ്ഞു. ഇരിക്കുമ്പോഴും നടക്കുമ്പോഴും കിടക്കുമ്പോള്‍പോലും മൊബൈല്‍ കൈയില്‍ കൊണ്ടുനടക്കുന്നവരാണ് ഇന്ന്. ഇപ്പോള്‍ ലോകമെമ്പാടുമുള്ള മൊബൈല്‍ കണക്ഷനുകളുടെ എണ്ണം ലോകജനസംഖ്യയേക്കാള്‍ കൂടുതലാണ്.
മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതുവഴി ധാരാളം ഗുണങ്ങളുള്ളതുപോലെ തന്നെ, നമ്മള്‍ അറിയാതെ നമ്മെ ബാധിക്കുന്ന ധാരാളം ആരോഗ്യപ്രശ്നങ്ങളും ഉണ്ട്. ഫോണ്‍ ഒരു തരം റേഡിയോ തരംഗങ്ങള്‍ ഉദ്പാദിപ്പിക്കുന്നു. ഇത് ഫോണിനോട് ചേര്‍ന്നുനില്ക്കുന്ന ശരീരഭാഗങ്ങളെ ബാധിക്കുന്നു. എത്രത്തോളം ഒരാളെ ഈ റേഡിയോ തരംഗങ്ങള്‍ ബാധിക്കുന്നു എന്നത് താഴെപ്പറയുന്നവയെ ആശ്രയിച്ചാണിരിക്കുന്നത്:-

  1. ഉപയോഗിക്കുന്ന ഫോണിന്‍റെ ടെക്നോളജി
  2. ഫോണും ഉപയോഗിക്കുന്ന ആളും തമ്മിലുള്ള ദൂരം
  3. ഫോണിന്‍റെ ഉപയോഗം:
    A) എത്ര ഫോണ്‍കോള്‍ ദിവസം ചെയ്യുന്നു
    B) ഓരോ ഫോണ്‍ കോളിന്‍റെയും ദൈര്‍ഘ്യം
    C) ഫോണ്‍ വിളിക്കാനല്ലാതെ, മറ്റു കാര്യങ്ങള്‍ക്ക് (നെറ്റ് ഉപയോഗം) ദിവസേന എത്ര സമയം ഉപയോഗിക്കുന്നു.
  4. ഉപഭോക്താവിന്‍റെ ഫോണ്‍ ടവറില്‍നിന്നുള്ള ദൂരം.
    മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതുവഴിയുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ ധാരാളം നടക്കുന്നുണ്ട്. നിലവിലുള്ള പുതിയ ഫോണുകളും 3ഏ ടെക്നോളജിയും ഇത്തരം പ്രശ്നങ്ങളെ കുറയ്ക്കുന്നുണ്ട്. എന്നാല്‍ അവയുടെ അമിതമായ ഉപയോഗം വഴിയുള്ള പ്രശ്നങ്ങള്‍ ഇവയാണ്:-
  5. ഹൃദ്രോഗങ്ങള്‍
  6. ഫോണിന്‍റെ സ്പര്‍ശനമേല്ക്കുന്ന ശരീരഭാഗങ്ങള്‍ പ്രത്യേകിച്ച് കൈകള്‍, ചെവി, എപ്പോഴും ഏതെങ്കിലും വശത്തുവച്ചാണ് ഉപയോഗിക്കുന്നതെങ്കില്‍ ആ വശത്തെ തലച്ചോറ് എന്നിവയെ ബാധിക്കാം.
  7. തലച്ചോറിലോട്ടുള്ള രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന ക്ഷതം മൂലം ചുഴലി, പക്ഷാഘാതം മുതലായവ ഉണ്ടാകാം.
  8. ഉറക്കക്കുറവ്
  9. കേള്‍വിക്കുറവ് – അമിതമായ ചൂടേല്ക്കുന്നതുമൂലമാണിത് ഉണ്ടാകുന്നത്.
  10. ത്വക്ക് രോഗങ്ങള്‍ : ചൊറിച്ചില്‍, നിറവ്യത്യാസങ്ങള്‍, തരിപ്പ്, വൃണങ്ങള്‍, ചിലപ്പോള്‍ ത്വക്ക് ക്യാന്‍സര്‍.
  11. രക്താണുക്കളെ ബാധിക്കാം: ശരീരഭാഗങ്ങളിലേക്കുള്ള രക്തയോട്ടം കുറഞ്ഞ് രോഗങ്ങള്‍ ഉണ്ടാകാം.
  12. പുരുഷവന്ധ്യതയുണ്ടാകാനുള്ള സാധ്യതയുണ്ട്. സെല്‍ഫോണ്‍ അമിതമായി ഉപയോഗിക്കുന്ന പുരുഷന്മാരില്‍ പുരുഷബീജങ്ങളുടെ എണ്ണം കുറവായിരിക്കുമെന്ന് അമേരിക്കന്‍ സൊസൈറ്റി ഫോര്‍ റീപ്രൊഡക്റ്റീവ് മെഡിസിന്‍ കണ്ടെത്തിയിട്ടുണ്ട്.
  13. ശ്രദ്ധക്കുറവ് ഉണ്ടാകുന്നു: മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഏകാഗ്രത നശിപ്പിക്കുന്നു. പഠിക്കുമ്പോഴും വണ്ടി ഓടിക്കുമ്പോഴും ഫോണ്‍ ഉപയോഗിക്കുന്നത് ഏകാഗ്രത നശിപ്പിക്കും. ഫോണ്‍ ഉപയോഗിച്ച് വണ്ടി ഓടിച്ചാല്‍ നാലിരട്ടിയാണ് അപകടങ്ങളുണ്ടാകാനുള്ള സാധ്യതകള്‍. അതുപോലെ ഫോണ്‍ ഉപയോഗിച്ച് അശ്രദ്ധമായി റോഡ് മുറിച്ച് കടന്നും അപകടങ്ങള്‍ ഉണ്ടാകാം.
  14. ഗര്‍ഭിണികള്‍ ഉപയോഗിച്ചാല്‍ അത് ഗര്‍ഭസ്ഥശിശുവിന്‍റെ ബുദ്ധിവികാസത്തെ ബാധിക്കുന്നു, അങ്ങനെയുള്ളവരുടെ കുട്ടികള്‍ക്ക് അംഗവൈകല്യവും ബുദ്ധിമാന്ദ്യവും ഉണ്ടായേക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്. ഗര്‍ഭം അലസാനും, ചാ പിള്ളയെ പ്രസവിക്കാനും സാധ്യതയുണ്ട്.
  15. ഞരമ്പുകളെ ബാധിക്കുന്നതുമൂലം അല്‍ഷിമേഴ്സ് പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യതയും കൂടുന്നു.
  16. കൂടുതല്‍ സമയം ഫോണ്‍ നോക്കിയിരുന്നാല്‍ കണ്ണുകള്‍ക്ക് കഴപ്പ്, ചുമപ്പ്, ചൊറിച്ചില്‍, വരള്‍ച്ച, മൂടല്‍ ഉണ്ടാകാം.
  17. നടുവേദന, കഴുത്തുവേദന, തലവേദന എന്നിവ അമിതമായ ഉപയോഗം മൂലം ഉണ്ടാകാം.
  18. ടോയ്ലറ്റ് ഉപയോഗിച്ചതിനുശേഷം കൈ കഴുകാതെ ഫോണ്‍ ഉപയോഗിച്ചാല്‍ ബാക്ടീരിയ കൈയില്‍നിന്നും ഫോണിലേക്ക് പിന്നീട് അത് നമ്മുടെ ശരീരത്തിലേക്കും കയറി, രോഗങ്ങള്‍ വരുത്തിവയ്ക്കും.
  19. മൊബൈലും മാനസികപ്രശ്നങ്ങളും:
    A) എപ്പോഴും മൊബൈല്‍ ഉപയോഗിക്കുന്നത് സ്ട്രെസ് വര്‍ദ്ധിപ്പിക്കും.
    B) അമിതമായ ഉപയോഗം ഡിപ്രഷന്‍ വരുത്തിവയ്ക്കുന്നു.
    C) മൊബൈല്‍ അഡിക്ഷന്‍: ഏതു ശബ്ദം കേട്ടാലും മൊബൈല്‍ റിംഗ് ചെയ്യുന്നതാണെന്നു കരുതി പരിശോധിക്കുന്നവരുണ്ട്. ഇതിന് റിംഗ് സൈറ്റി എന്നു പറയുന്നു.

Leave a Reply