സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തില്‍’: ജിഎസ്‍ടി നഷ്ടപരിഹാരം നീട്ടണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി

ദില്ലി: ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സംസ്ഥാന ധനമന്ത്രി നിര്‍മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനങ്ങള്‍ക്ക് നല്‍കി വരുന്ന ജിഎസ്‌ടി നഷ്ടപരിഹാരം നീട്ടണമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമനോട് ആവശ്യപ്പെട്ടു.വരുന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിലും ജി എസ് ടി കൗണ്‍സിലിലും ഈ ആവശ്യം കേരളം ഉന്നയിക്കുമെന്നും കൂടിക്കാഴ്ചയക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ ധനമന്ത്രി പറഞ്ഞു. സംസ്ഥാനം സാമ്ബത്തിക ഞെരുക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു