പി​എ​സ്‌​സി​യും സം​സ്ഥാ​ന സ​ർ​ക്കാ​രും കേ​ര​ള​ത്തി​ലെ യു​വ​ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്നും ന​യം തി​രു​ത്ത​ണ​മെ​ന്നും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്

പാ​ലാ: സം​സ്ഥാ​ന​ത്തെ യു​വ​ജ​ന​ങ്ങ​ളു​ടെ തൊ​ഴി​ൽ​സാ​ധ്യ​ത​ക​ൾ ഇ​ല്ലാ​താ​ക്കു​ന്ന പി​എ​സ്‌​സി​യും സം​സ്ഥാ​ന സ​ർ​ക്കാ​രും കേ​ര​ള​ത്തി​ലെ യു​വ​ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്നും ന​യം തി​രു​ത്ത​ണ​മെ​ന്നും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പാ​ലാ രൂ​പ​താ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
പി​എ​സ്‌​സി നി​യ​മ​നം ല​ഭി​ക്കാ​ത്ത​തി​ൽ മ​നം​നൊ​ന്ത് അ​നു എ​ന്ന ഉ​ദ്യോ​ഗാ​ർ​ഥി ആ​ത്മ​ഹ​ത്യ ചെ​യ്ത​തി​ൽ കു​റ്റ​ക്കാ​രാ​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. നി​യ​മ​ങ്ങ​ളി​ലെ കാ​ല​താ​മ​സ​വും റാ​ങ്കു​പ​ട്ടി​ക ഒ​ഴി​വാ​ക്കി പി​ൻ​വാ​തി​ൽ നി​യ​മ​ന​വും ന്യാ​യീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ല. കോ​വി​ഡി​ന്‍റെ മ​റ​വി​ൽ നി​യ​മ​ന​ങ്ങ​ൾ നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തും സ​ർ​ക്കാ​ർ ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത​തും അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് നീ​തി നി​ഷേ​ധി​ക്കു​ന്ന​താ​ണ്. മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ച്ച ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന ക​മ്മീ​ഷ​ൻ നി​ല​പാ​ട് അ​പ​ഹാ​സ്യ​മാ​ണ്. പി​എ​സ്‌​സി നി​ല​പാ​ടു​ക​ൾ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​ത്താ​ശ ചെ​യ്യു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
പി​എ​സ്‌​സി നി​യ​മ​ന പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സമര പരിപാടികളുമായി മുന്നോട്ട് പോകുന്ന എ​സ്എം​വൈ​എം കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​സ​മി​തി​ക്കു ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

Leave a Reply