കോട്ടയം: കനത്ത മഴയ്ക്കും പ്രളയത്തിനും പിന്നാലെ റബര്‍വില ഉയര്‍ന്നു. ആര്‍എസ്എസ് നാല് ഗ്രേഡിന് 140 രൂപയും അഞ്ച് ഗ്രേഡിന് 135 രൂപയുമെത്തി. ഇന്നലെ 141 രൂപയ്ക്ക് ഏതാനും ടയര്‍ കന്പനികള്‍ ഷീറ്റ് വാങ്ങിയിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് ആഭ്യന്തര ഉത്പാദനം കുത്തനെ കുറഞ്ഞതിനാല്‍ ഷീറ്റിനു ക്ഷാമം വര്‍ധിച്ചു.
വരുംദിവസങ്ങളിലും മഴ തുടരുമെന്ന സൂചന വില വര്‍ധനവിനു കാരണമായി. കോവിഡ് മാന്ദ്യത്തിനുശേഷം ചൈനയുടെയും അമേരിക്കയുടെയും വ്യവസായമേഖല ഉണര്‍ന്നതോടെ ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ട്.
തായ്ലാന്ഡിലും ഇന്തോനേഷ്യയിലും ഷീറ്റ് ഉത്പാദനം കുറഞ്ഞതും വില കയറാന്‍ കാരണമായി. ഒരു മാസത്തെ മാന്ദ്യത്തിനുശേഷമാണ് ഷീറ്റ് വിലയില്‍ ഒരാഴ്ചയായി ഉണര്‍വ് അനുഭവപ്പെടുന്നത്. പ്രമുഖ ടയര്‍ കന്പനികള്‍ക്കു ഷീറ്റ് കാര്യമായി സ്റ്റോക്കില്ല. ചെറു കാറുകളുടെ വില്‍പ്പന ഉയരുന്നതും റബര്‍ വില കൂടാന്‍ കാരണമായി.

