കോവിഡ് മൂലം അവസാന സെമസ്റ്റർ പരീക്ഷയെഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് സ്പെഷ്യല്‍ പരീക്ഷ: എംജി യൂണിവേഴ്സിറ്റി

കൊവിഡ് സാഹചര്യത്തില്‍ അവസാന സെമസ്റ്റര്‍ പരീക്ഷയെഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് സ്പെഷ്യല്‍ പരീക്ഷ നടത്തുമെന്ന് എംജി സര്‍വകലാശാല. ചാന്‍സ് നഷ്ടപ്പെടാതെ പരീക്ഷ പാസാകുന്നതിന് അവസരം നല്‍കുന്നതിനായി സ്പെഷല്‍ പരീക്ഷ നടത്തുമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു. കൊവിഡ് ബാധിച്ചും ബാധിത പ്രദേശങ്ങളില്‍ നിന്ന് പുറത്തെത്താന്‍ കഴിയാതെയും ഒട്ടേറെ പേര്‍ക്ക് അവസരം നഷ്ടമായ സാഹചര്യത്തിലാണ് നടപടി.

ജൂണ്‍ 29 മുതല്‍ നടത്താനിരുന്നതും മാറ്റിവച്ചതുമായ രണ്ടാം സെമസ്റ്റര്‍ ബി.വോക് (പുതിയ സ്കീം – 2019 അഡ്മിഷന്‍ റഗുലര്‍) പരീക്ഷയ്ക്ക് പിഴയില്ലാതെ ജൂലൈ ഒന്നുവരെയും 525 രൂപ പിഴയോടെ ജൂലൈ നാലുവരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ ജൂലൈ അഞ്ചുവരെയും അപേക്ഷിക്കാം.

പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കും. മൂന്നാം സെമസ്റ്റര്‍ ബി.വോക് (2018 അഡ്മിഷന്‍ റഗുലര്‍ – പുതിയ സ്കീം) പരീക്ഷയ്ക്ക് 525 രൂപ പിഴയോടെ ജൂണ്‍ 27 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ ജൂണ്‍ 28 വരെയും അപേക്ഷിക്കാം.