പാപ്പായുടെ പുതിയ ചാക്രിക ലേഖനം “ഫ്രത്തേല്ലി തൂ​ത്തി (എ​ല്ലാ​വ​രും സ​ഹോ​ദ​ര​ർ)” ഒക്‌​ടോ​ബ​ർ മൂന്നിന്

വ​ത്തി​ക്കാ​ൻ സിറ്റി: തന്റെ പുതിയ ചാക്രിക ലേഖനമായഒ​ക്‌​ടോ​ബ​ർ മൂന്നിന് ​ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ അ​സീസി​യി​ൽ വ​ച്ച് ‘ഫ്ര​ത്തേ​ല്ലി തൂ​ത്തി (എ​ല്ലാ​വ​രും സ​ഹോ​ദ​ര​ർ)’ ഒക്‌​ടോ​ബ​ർ മൂന്നിന് ​ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ അ​സീസി​യി​ൽ വ​ച്ച് ​ പു​റ​പ്പെ​ടു​വി​ക്കു​മെ​ന്ന് വ​ത്തി​ക്കാ​ൻ പ്ര​സ് ഓ​ഫീ​സ് അ​റി​യി​ച്ചു. മ​നു​ഷ്യ​രെ​ല്ലാ​വ​രും ദൈ​വ​മ​ക്ക​ളും പ​ര​സ്പ​രം സ​ഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​മാ​ണ് എ​ന്ന​തി​ൽ​നി​ന്നു​ള​വാ​കു​ന്ന സാ​മൂ​ഹ്യ, രാ​ഷ്‌​ട്രീ​യ, സാ​ന്പ​ത്തി​ക ചു​മ​ത​ല​ക​ളാ​ണ് ചാ​ക്രി​ക​ലേ​ഖ​ന​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം.

അ​സീസി​യി​ലെ വി​ശു​ദ്ധ ഫ്രാ​ൻ​സി​സി​ന്‍റെ സാ​ഹോ​ദ​ര്യ​സ​ങ്ക​ല്പ​ത്തി​ൽ​നി​ന്നു പ്ര​ചോ​ദ​നം സ്വീ​ക​രി​ച്ച് പാ​പ്പാ ത​യാ​റാ​ക്കു​ന്ന ചാ​ക്രി​ക​ലേ​ഖ​നം ഭാ​വി​ജീ​വി​തം ക​രു​പ്പി​ടി​പ്പി​ക്കാ​ൻ മാ​ന​വ​കു​ടും​ബ​ത്തി​നു മാ​ർ​ഗ​നി​ർ​ദേ​ശം ന​ല്കു​മെ​ന്ന് അ​സീസി​യി​ലെ ഫ്രാ​ൻ​സി​സ്ക​ൻ ആ​ശ്ര​മാ​ധി​പ​ൻ ഫാ. ​മൗ​റോ ഗാ​ബെ​ത്തി പ​റ​ഞ്ഞു.

ഒ​ക്‌​ടോ​ബ​ർ മൂന്നിന് ​അ​സീ സി​യി​ൽ എ​ത്തു​ന്ന പാ​പ്പ വി​ശു​ദ്ധ ഫ്രാ​ൻ​സി​സി​ന്‍റെ ശ​വ​കു​ടീ​ര​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച​തി​നു​ശേ​ഷം ചാ​ക്രി​ക​ലേ​ഖ​ന​ത്തി​ൽ ഒ​പ്പു​വ​യ്ക്കും. ഫ്രാ​ൻ​സി​സ് പാ​പ്പാ​യു​ടെ ഇ​ഷ്ട​വി​ഷ​യ​ങ്ങ​ളാ​യ മ​നു​ഷ്യ​സാ​ഹോ​ദ​ര്യം, മ​നു​ഷ്യ​ന്‍റെ തു​ല്യ​ത​യും മ​ഹ​ത്വ​വും, പാ​വ​ങ്ങ​ളോ​ടു​ള്ള പ​ക്ഷം​ചേ​ര​ൽ, മ​നു​ഷ്യ​ന്‍റെ കൂ​ട്ടാ​യ്മ മു​ത​ലാ​യ​വ ചാ​ക്രി​ക​ലേ​ഖ​ന​ത്തി​ൽ കൈ​കാ​ര്യം ചെ​യ്യും. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും സ​മാ​ധാ​ന​ സം​സ്ഥാ​പ​ന​ത്തി​നു​ള്ള ചു​മ​ത​ല​യു​മാ​ണ് മ​റ്റു ര​ണ്ടു വി​ഷ​യ​ങ്ങ​ൾ. ഒ​ക്‌​ടോ​ബ​ർ ആ​ദ്യ​വാ​ര​ത്തി​ൽ​ത​ന്നെ വി​വി​ധ ഭാ​ഷ​ക​ളി​ൽ ചാ​ക്രി​ക​ലേ​ഖ​നം സം​ല​ഭ്യ​മാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.

Leave a Reply