മംഗളൂരു: മംഗളൂരുവിലെ സെന്‍റ് അലോഷ്യസ് കോളജിലെ പാര്‍ക്കിന് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഫാ.സ്റ്റാന്‍ സ്വാമിയുടെ പേര് നല്‍കുന്നതിനെതിരെ ഭീഷണിയുമായി വിവിധ സംഘ്പരിവാര്‍ സംഘടനകള്‍കോളജിലെ പാര്‍ക്കിന് കഴിഞ്ഞ ദിവസം നടക്കാനിരുന്ന നാമകരണ ചടങ്ങ് കോളജ് അധികൃതര്‍ മാറ്റിവെച്ചിരുന്നു. കോളജിലെ പാര്‍ക്കിന് ഫാ.സ്റ്റാന്‍ സ്വാമിയുടെ പേര് നല്‍കരുതെന്നും ഫാ.സ്റ്റാന്‍ സ്വാമി വ്യാജ മനുഷ്യാവകാശ പ്രവര്‍ത്തകനും തീവ്രവാദിയും അര്‍ബന്‍-നക്സലുമാണെന്നും കോളജ് അധികൃതരുടെ നിലപാട് രാജ്യത്തിെന്റ അഖണ്ഡതക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും ഇവര്‍ ആരോപിച്ചു. വര്‍ഷങ്ങളായി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളില്‍ നിന്ന് വിവിധ ഗ്രാന്‍റുകള്‍ സ്വീകരിച്ച് കൊണ്ടിരിക്കുന്ന കോളജ് ഒരു രാജ്യദ്രോഹിയുടെ പേര് കോളജിലെ പാര്‍ക്കിന് നല്‍കുന്നത് സംശയകരമാണെന്നും എ.ബി.വി.പി കര്‍ണാടക സംസ്ഥാന സെക്രട്ടറി മണികണ്ഠന്‍ മംഗളൂരുവില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

