പ്രധാനമന്ത്രിക്ക് കൊവിഡ് എന്താണെന്ന് ഇനിയും മനസിലായിട്ടില്ല; വിമർശനവുമായി രാഹുൽ ഗാന്ധി

കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രൂക്ഷമായി വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി. കൊവിഡ് പ്രതിരോധ നടപടികള്‍ പാതി വഴിയെത്തിയപ്പോള്‍ തന്നെ പ്രധാനമന്ത്രി വിജയം പ്രഖ്യാപിച്ചുവെന്ന് രാഹുല്‍ ആരോപിച്ചു. പ്രധാനമന്ത്രിയുടെ നിരുത്തരവാദിത്തമാണ് രണ്ടാം തരംഗത്തിന്റെ പ്രധാന കാരണം. കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കും കൊവിഡ് എന്തെന്ന് ഇനിയും മനസിലായിട്ടില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

വാക്സീന്‍ മാത്രമാണ് വൈറസിനെ അതിജീവിക്കാനുള്ള ഏക വഴി. പക്ഷേ കേന്ദ്രത്തിന്റെ വാക്സീന്‍ നയവും പാളി രാജ്യത്തെ ജനസംഖ്യയുടെ 3 % ന് മാത്രമാണ് വാക്സീന്‍ നല്‍കാനായത്. 97% ഇപ്പോഴും വൈറസ് ഭീഷണിയിലാണ്.വാക്സീനേഷന്‍ നിരക്ക് ഉയര്‍ത്തിയില്ലെങ്കില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു.