: സര്‍ക്കാര്‍ ഓഫീസുകളിലെ ശനിയാഴ്ച അവധി അവസാനിപ്പിക്കാന്‍ ശുപാര്‍ശ ചെയ്ത് പൊതുഭരണ വകുപ്പ്

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ ശനിയാഴ്ച അവധി അവസാനിപ്പിക്കാന്‍ ശുപാര്‍ശ ചെയ്ത് പൊതുഭരണ വകുപ്പ്. ഇരുപത്തിരണ്ടാം തീയതി മുതല്‍ എല്ലാ ഉദ്യോഗസ്ഥരും ഹാജരാകണമെന്നും പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങണമെന്നുമാണ് നിര്‍ദേശം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ അത് സംബന്ധിച്ച്‌ അന്തിമ തീരുമാനമാകുമെന്നാണ് സൂചന.

– ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നല്‍കിയത്. നിലവില്‍ അത്യാവശ്യ സേവനങ്ങളിലൊഴികെ പകുതിപ്പേര്‍ മാത്രമാണ് ജോലിക്ക് ഹാജരാകുന്നത്. ലോക്ക് ഡൗണ്‍ നാലാം ഘട്ട ഇളവുകള്‍ അനുസരിച്ച്‌ ഏതാണ്ട് എല്ലാ മേഖലകളും തുറക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ കൂടിയാണ് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ഇനിയും നിയന്ത്രിക്കേണ്ടതില്ലെന്ന് നിലപാട് പൊതുഭരണ വകുപ്പ് സ്വീകരിച്ചത്.

പൊതുഗതാഗതം പൂര്‍ണ്ണതോതില്‍ പുനഃരാരംഭിച്ചിട്ടില്ലാത്തതിനാല്‍ ജില്ല വിട്ട് ദൂരയാത്ര ചെയ്തു വരുന്നവര്‍ക്ക് ഇളവ് തുടര്‍ന്നേക്കും. അവര്‍ അതത് ജില്ലാ കളക്ടര്‍ക്ക് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം അതത് സ്ഥലങ്ങളില്‍ ജോലി തുടരണം. പൊതുഗതാഗതം സാധാരണ നിലയിലാവുന്ന മുറയ്ക്ക് ഓഫീസിലെത്തണമെന്നാണ് നിര്‍ദേശം. ഓഫീസുകളുടെ പ്രവര്‍ത്തനം നിയന്ത്രണങ്ങള്‍ക്ക് നടുവില്‍ തുടരുന്നതിനാല്‍ വികസന പദ്ധതികളെ സാരമായി ബാധിക്കുന്നുവെന്ന വിലയിരുത്തലുകളുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് പൊതുഭരണവകുപ്പിന്‍റെ നീക്കമെന്നാണ് കരുതപ്പെടുന്നത്.

Leave a Reply