ബന്ധുനിയമന കേസില്‍ മുന്‍ മന്ത്രി കെ ടി ജലീല്‍ സുപ്രീംകോടതിയെ സമീപിച്ചു. തനിക്കെതിരായ ലോകായുക്ത തീരുമാനവും ഹൈക്കോടതിവിധിയും ചോദ്യം ചെയ്താണ് ജലീല്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ലോകായുക്തയുടെ നടപടി സ്വാഭാവിക നീതി നിഷേധിക്കുന്നതാണ്. കേസ് വേഗത്തില്‍ പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ജലീല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബന്ധുനിയമനവിവാദത്തില്‍ വഴിവിട്ട് നീക്കങ്ങള്‍ നടത്തിയ ജലീല്‍ രാജി വയ്ക്കണമെന്ന് പരാമര്‍ശമുള്ള ലോകായുക്തയുടെ ഉത്തരവില്‍ തെറ്റില്ലെന്നാണ് ഹൈക്കോടതി വിധിച്ചത്. ലോകായുക്ത എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.


 
							