കൊറോണ ദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് പിടിച്ചെടുത്ത ശമ്ബളം പിഎഫില്‍ നിക്ഷേപിക്കും. ആറ് ദിവസത്തെ വീതം ശമ്ബളം അഞ്ച് മാസമായാണ് ദുരിതാശ്വാസ നിധിയിലേക്ക് എടുത്തത്. ഒമ്ബത് ശതമാനം പലിശ നിരക്കിലാണ് പിഎഫില്‍ നിക്ഷേപിക്കുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്‍റേതാണ് തീരുമാനം.
എന്നാല്‍ പിഎഫില്‍ നിക്ഷേപിക്കുന്ന തുക സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പിന്‍വലിക്കണമെങ്കില്‍ ഏപ്രില്‍ മാസത്തിന് ശേഷം മാത്രമെ കഴിയു. 20 വര്‍ഷം വരെ ഉണ്ടായിരുന്ന ശൂന്യ വേതന അവധി അഞ്ച് കൊല്ലമാക്കി ചുരുക്കാനും തീരുമാനമായി. നിലവില്‍ അവധിയില്‍ തുടരുന്നവര്‍ക്ക് തിരിച്ച് സര്‍വ്വീസിലെത്താന്‍ സാവകാശം നല്‍കിക്കൊണ്ടാകും ഇത് നടപ്പാക്കുക

