വാഷിംഗ്ടണ്‍ ഡിസി: ആഗോള ജനതയുടെ ആശങ്കയേറ്റി വ്യാപിക്കുന്ന കോവിഡിനെതിരെയുള്ള വാക്സിൻ ഒക്ടോബറിൽ തന്നെ വിതരണം ചെയ്ത് തുടങ്ങാനാകുമെന്ന് അമേരിക്ക. പ്രസിഡന്റ്് ഡോണൾഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ)ന്റെ അനുമതികൂടി ലഭിച്ചാൽ ഒക്ടോബർ രണ്ടാം വാരത്തിൽ തന്നെ വാക്സിൻ വിതരണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.
2020ന്റെ അവസാനത്തോടു കൂടി 100 മില്യണ്‍ ഡോസ് വാക്സിനുകൾ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും തുടക്കത്തിൽ രോഗബാധയുള്ള മുതിർന്നവർക്കായിരിക്കും വാക്സിൻ കൂടുതൽ നൽകുകയെന്നും ട്രംപ് പറഞ്ഞു.
വാക്സിൻ വിതരണം സംബന്ധിച്ച് ഭരണകൂടത്തിന് ഒരു കാഴ്ചപ്പാടുകളുമില്ലെന്നുള്ള ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡന്റെ ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും ട്രംപ് പറഞ്ഞു. വാക്സിൻ 2021 പകുതിയോടെയെ വാക്സിൻ തയാറാകു എന്ന സെന്റർ ഫോർഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവെൻഷൻ ഡയറക്ടർ റോബർട്ട് റെഡ്ഫീൽഡിന്റെ അഭിപ്രായത്തെയും ട്രംപ് തള്ളി.
എന്തെങ്കിയുംം ആശയക്കുഴപ്പംകൊണ്ടോ ധാരണ പിശക് മൂലമോ ആകാം അദ്ദേഹം അങ്ങനെ പറഞ്ഞതെന്നും ട്രംപ് കൂട്ടിച്ചേർത്തു.