വീണ്ടും പെട്രോള്‍- ഡീസല്‍ വില വർധന

വീണ്ടും പെട്രോള്‍- ഡീസല്‍ വില കൂട്ടി. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 91.9 രൂപയാണ്. ഡീസലിന് 86.8 രൂപയായി.

പെട്രോള്‍ വില ലിറ്ററിന് 27 പൈസയാണ് വര്‍ധിപ്പിച്ചത്. ഡീസലിന് 32 പൈസയും കൂട്ടി. കഴിഞ്ഞ ദിവസങ്ങളിലായി പെട്രോള്‍ വിലയില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പിന് ശേഷമാണ് പെട്രോള്‍- ഡീസല്‍ വില വീണ്ടും വര്‍ധിപ്പിക്കാന്‍ ആരംഭിച്ചത്.

തിരുവനന്തപുരത്തെ ഇന്നത്തെ പെട്രോള്‍ വില 96 രൂപ 78 പൈസയാണ്. ഡീസലിന് 88 രൂപ 51 പൈസ. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോള്‍ വില 92 രൂപ 21പൈസ. ഡീസല്‍ വിലയാകട്ടെ 87 രൂപ 06 പൈസ. രാജ്യത്ത് ഇന്ധന വില വര്‍ധിച്ചാല്‍ അവശ്യസാധനങ്ങളുടെ വില കാര്യമായി വര്‍ദ്ധിക്കും.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില വര്‍ധിച്ചതാണ് രാജ്യത്ത് എണ്ണ വില കൂടാന്‍ കാരണമെന്ന് എണ്ണക്കമ്ബനികള്‍ വിശദീകരിക്കുന്നു. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില 1.1 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. നിലവില്‍ ബാരലിന് 69.04 ഡോളറാണ് വില.