സാലറി കട്ടില്‍ ജീവനക്കാരുടെ സംഘടനകളുമായി ധനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. വൈകിട്ട് നാലിന് ഓണ്‍ലൈനിലൂടെയാണ് യോഗം. എല്ലാ സംഘടനകളും എതിര്‍പ്പ് അറിയിച്ച സാഹചര്യത്തില്‍ സമവായമുണ്ടാക്കാനാണ് യോഗം.
നിലവിലെ സാമ്ബത്തിക സ്ഥിതി സംഘടകളെ ബോധ്യപ്പെടുത്താനും അനുനയത്തിനുമാണ് സര്‍ക്കാര്‍ തീരുമാനം. 15 ദിവസത്തെ ശമ്ബളം അഞ്ചു മാസങ്ങളായി മാറ്റിവയ്ക്കാന്‍ തയാറാണെന്ന് ഇടതു അനുകൂല സംഘടനകള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്്. എന്നാല്‍, ഓണം അഡ്വാന്‍സ് തിരിച്ചടയ്ക്കാന്‍ ആറു മാസത്തെ സാവകാശം വേണമെന്നാണ് സംഘടനകളുടെ ആവശ്യം.

