ഇന്ത്യയിലേക്ക് തിരിച്ചും യാത്രാവിലക്ക് ഏര്‍പ്പെടുത്തി സൗദി അറേബ്യ

റിയാദ്: സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനയാത്രയ്ക്ക് സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ കോവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിയതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. വന്ദേഭാരത് ഉള്‍പ്പെടെയുള്ള വിമാന സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. സൗദിയില്‍ താമസമാക്കിയ മലയാളികള്‍ക്കും അവധിക്ക് നാട്ടില്‍ വന്നു മടങ്ങാനിരിക്കുന്ന മലയാളികള്‍ക്കും ഇത് വലിയ തിരിച്ചടിയാകും 34 ലക്ഷത്തോളം ഇന്ത്യക്കാരാണ് സൗദിയിലുള്ളത്.

ഇന്ത്യക്ക് പുറമേ, കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ബ്രസീല്‍, അര്‍ജന്റീന എന്നിവിടങ്ങളല്‍ നിന്നുള്ള വിമാന സര്‍വീസുകളും സൗദി നിര്‍ത്തിവച്ചിട്ടുണ്ട്.

Leave a Reply