ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ന് വൈകിട്ട് ആറുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന ഒറ്റവരി സന്ദേശത്തില്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് രാജ്യം. കൊവിഡ് പ്രതിസന്ധിയുടെ കരിനിഴലില്‍ രാജ്യം മാസങ്ങളായി കടന്നുപോകുമ്ബോള്‍ ഏഴു തവണയാണ് ജനത്തിന് ആശ്വാസവും ഊര്‍ജ്ജവും പകര്‍ന്നുകൊണ്ട് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. എന്നാല്‍ അതില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ തവണ ഒഴിച്ച് മറ്റെല്ലാ പ്രാവശ്യവും ദിവസങ്ങള്‍ക്ക് മുന്‍പ് മുന്‍കൂട്ടി അറിയിച്ച ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. എന്നാല്‍ ഏഴാം തവണ വീണ്ടും അപ്രതീക്ഷിതമായി മണിക്കൂറുകള്‍ക്ക് മുന്‍പായി മാത്രമാണ് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന വിവരം അദ്ദേഹത്തിന്റെ ഓഫീസ് പുറത്ത് വിട്ടിരിക്കുന്നത്.
- പഞ്ചാബ് നിയമസഭയില്‍ കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം അവതരിപ്പിച്ചു
- ഇന്ത്യയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വലിയ സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ഐക്യരാഷ്ട്ര സംഘടന

