യു എസ് ഇലക്ഷൻ ട്രംപിന് നെഞ്ചിടിപ്പ്, മിക്ക സംസ്ഥാനങ്ങളിലും ജോ ബൈഡൻ മുന്നിൽ

ലോകത്തിന്റെ തന്നെ രാഷ്ട്രീയ ഗതി നിര്‍ണയിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നടപടികള്‍ക്ക് തുടക്കമായി. ഭൂരിഭാഗം സര്‍വെകളും എക്‌സിറ്റ് പോളുകളും ബൈഡന് അനുകൂലമായി വിധിയെഴുതിയപ്പോഴും അന്തിമ ഫലം ട്രംപിന് അനുകൂലമാകുമെന്ന് വിശ്വാസം പ്രകടിപ്പിക്കുകയാണ് റിപബ്ലിക്കന്‍സ്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കുറുകളില്‍ ട്രംപിന് നേരിയ മുന്‍തൂക്കം ലഭിച്ചു. എങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്മാര്‍ക്ക് നേട്ടമുണ്ടായ സംസ്ഥാനങ്ങളില്‍ ഡെമോക്രാറ്റുകള്‍ക്ക് മുന്‍തൂക്കം നേടാനായത് പ്രവചനങ്ങളെ സാധൂകരിക്കുമെന്ന് സൂചന നല്‍കുന്നതാണ്. അടുത്ത യുഎസ് പ്രസിഡന്റിനെ നിശ്ചയിക്കുന്നതിനുള്ള 538 ഇലക്ടറല്‍ കോളെജ് വോട്ടുകളില്‍ 270 വോട്ടുകളാണ് ജയം ഉറപ്പിക്കാന്‍ ആവശ്യം.

പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം യുഎസ് കോണ്‍ഗ്രസിലെ ഇരുസഭകളിലേക്കുമുള്ള ഫലവും ഇതോടൊപ്പം വരും. തെരഞ്ഞെടുപ്പ് ഫലം ലൈവ് ബ്ലോഗ്ലി്ല്‍ വായിക്കാം.

സ്ത്രീകള്‍ക്കിടയിലും വെളുത്ത വര്‍ഗക്കാര്‍ക്കാരല്ലാത്ത വോട്ടര്‍മാര്‍ക്കിടയിലും ബൈഡന് മുന്‍തൂക്കമുണ്ടെന്നു എക്സിറ്റ് പോള്‍. ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ക്കിടയില്‍ 87 ശതമാനമാണ് ബൈഡന് പിന്തുണ.

Leave a Reply