കുടുംബശ്രി 50,000 പേ​​​ര്‍​​​ക്ക് ഈ ​​​വ​​​ര്‍​​​ഷം തൊ​​​ഴി​​​ല്‍ ന​​​ല്‍​​​കു​​​ന്ന​​​ ‘അ​​​തി​​​ജീ​​​വ​​​നം കേ​​​ര​​​ളീ​​​യം’ എ​​​ന്ന പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കും:പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ

കുടുംബശ്രീ വരി അര ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന പദ്ധതി ഈ വർഷം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി .മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ലോ​​​ക്ക​​​ല്‍ എം​​​പ്ലോ​​​യ്മെ​​​ന്‍റ് അ​​​ഷ്വ​​​റ​​​ന്‍​​​സ് പ്രോ​​​ഗ്രാ​​​മി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കു​​​ടും​​​ബ​​​ശ്രീ മു​​​ഖാ​​​ന്തി​​​രം 50,000 പേ​​​ര്‍​​​ക്ക് ഈ ​​​വ​​​ര്‍​​​ഷം തൊ​​​ഴി​​​ല്‍ ന​​​ല്‍​​​കു​​​ന്ന​​​തി​​​നാ​​​യി ‘അ​​​തി​​​ജീ​​​വ​​​നം കേ​​​ര​​​ളീ​​​യം’ എ​​​ന്ന പേ​​​രി​​​ല്‍ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍. റീ​​​ബി​​​ല്‍​​​ഡ് കേ​​​ര​​​ള​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി 145 കോ​​​ടി രൂ​​​പ​​​യും പ്ലാ​​​ന്‍ ഫ​​​ണ്ടി​​​ന​​​ത്തി​​​ലാ​​​യി 20.50 കോ​​​ടി രൂ​​​പ​​​യു​​​മാ​​​ണ് ഈ ​​​പ​​​ദ്ധ​​​തി​​​ക്കാ​​​യി ചെ​​​ല​​​വ​​​ഴി​​​ക്കു​​​ക. ഈ ​​​പ​​​ദ്ധ​​​തി​​​ക്ക് പ്ര​​​ധാ​​​ന​​​മാ​​​യും അ​​​ഞ്ച് ഉ​​​പ​​​ഘ​​​ട​​​ക​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​കും.അ​​​റു​​​പ​​​തു കോ​​​ടി രൂ​​​പ മു​​​ട​​​ക്കി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന “യു​​​വകേ​​​ര​​​ളം’ പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ 10,000 യു​​​വ​​​തീ യു​​​വാ​​​ക്ക​​​ള്‍​​​ക്ക് നൈ​​​പു​​​ണ്യ പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍​​​കി തൊ​​​ഴി​​​ല്‍ ല​​​ഭ്യ​​​മാ​​​ക്കും. ദ​​​രി​​​ദ്ര കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലെ 18നും 35​​​നും ഇ​​​ട​​​യി​​​ല്‍ പ്രാ​​​യ​​​മു​​​ള്ള അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​രി​​​ക്കും ഇ​​​തി​​​ന്‍റെ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ള്‍. പ​​​ട്ടി​​​ക​​​വ​​​ര്‍​​​ഗ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്‍​​​പ്പെ​​​ടു​​​ന്ന​​​വ​​​ര്‍​​​ക്കും ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര്‍​​​ക്കും 45 വ​​​യ​​​സു​​​വ​​​രെ അം​​​ഗ​​​ങ്ങ​​​ളാ​​​കാം.

യു​​​വ​​​തീയു​​​വാ​​​ക്ക​​​ളു​​​ടെ സോ​​​ഫ്റ്റ് സ്കി​​​ല്‍ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും തൊ​​​ഴി​​​ല്‍ വി​​​പ​​​ണി​​​യു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന ക​​​ണ​​​ക്‌ട് ടു ​​​വ​​​ര്‍​​​ക്ക് പ​​​ദ്ധ​​​തി​​​യി​​​ല്‍ 5,000-ത്തോ​​​ളം യു​​​വ​​​തീയു​​​വാ​​​ക്ക​​​ള്‍​​​ക്ക് പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍​​​കി ഇ​​​വ​​​രെ തൊ​​​ഴി​​​ല്‍​​​ദാ​​​താ​​​ക്ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി തൊ​​​ഴി​​​ല്‍ ഉ​​​റ​​​പ്പാ​​​ക്കും.

സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​ള​​​യ​​​ബാ​​​ധി​​​ത​​​മാ​​​യ 14 ബ്ലോ​​​ക്കു​​​ക​​​ളി​​​ല്‍ കാ​​​ര്‍​​​ഷി​​​ക കാ​​​ര്‍​​​ഷി​​​കേ​​​ത​​​ര മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ 16,800 പു​​​തി​​​യ സം​​​രം​​​ഭ​​​ങ്ങ​​​ള്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന കേ​​​ര​​​ള സം​​​രം​​​ഭ​​​ക​​​ത്വ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കും. ഇ​​​രു​​​പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം ആ​​​ളു​​​ക​​​ള്‍ ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ല്‍ ഉ​​​ള്‍​​​പ്പെ​​​ടും.

വ്യ​​​ക്തി​​​ഗ​​​ത സം​​​ര​​​ംഭ​​​ങ്ങ​​​ള്‍​​​ക്ക് ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും ഗ്രൂ​​​പ്പ് സം​​​രം​​​ഭ​​​ങ്ങ​​​ള്‍​​​ക്ക് അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ​​​യു​​​മാ​​​ണ് വാ​​​യ്പ​​​യാ​​​യി അ​​​നു​​​വ​​​ദി​​​ക്കു​​​ക. നാ​​​ലു​​​ശ​​​ത​​​മാ​​​നം പ​​​ലി​​​ശ​​​യാ​​​ണ് ഈ​​​ടാ​​​ക്കു​​​ക. 70 കോ​​​ടി രൂ​​​പ​​​യാ​​​ണ് ഈ ​​​പ​​​ദ്ധ​​​തി​​​ക്കാ​​​യി അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

ന​​​ട​​​പ്പു സാ​​​ന്പ​​​ത്തി​​​കവ​​​ര്‍​​​ഷം 10,000 യു​​​വ​​​തീയു​​​വാ​​​ക്ക​​​ള്‍​​​ക്ക് എ​​​റൈ​​​സ് പ​​​ദ്ധ​​​തി​​​യി​​​ലു​​​ള്‍​​​പ്പെ​​​ടു​​​ത്തി തൊ​​​ഴി​​​ല്‍ ല​​​ഭ്യ​​​മാ​​​ക്കും. തൊ​​​ഴി​​​ല്‍ വി​​​പ​​​ണി​​​യി​​​ല്‍ വ​​​ള​​​രെ​​​യ​​​ധി​​​കം ആ​​​വ​​​ശ്യ​​​മു​​​ള്ള പ​​​ത്തു​​​മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ യു​​​വ​​​തീയു​​​വാ​​​ക്ക​​​ള്‍​​​ക്കും, കു​​​ടും​​​ബ​​​ശ്രീ പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​ര്‍​​​ക്കും പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍​​​കി വേ​​​ഗ​​​ത്തി​​​ല്‍ വേ​​​ത​​​നം ല​​​ഭി​​​ക്കു​​​ന്ന തൊ​​​ഴി​​​ല്‍ ല​​​ഭ്യ​​​മാ​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് ഈ ​​​പ​​​ദ്ധ​​​തി​​​യു​​​ടെ ല​​​ക്ഷ്യം. സം​​​സ്ഥാ​​​ന​​​ത്ത് പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​ക​​​ള്‍​​​മൂ​​​ലം ഉ​​​പ​​​ജീ​​​വ​​​ന മാ​​​ര്‍​​​ഗ​​​ങ്ങ​​​ള്‍ ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​ര്‍​​​ക്കാ​​​യി 2018-19 വ​​​ര്‍​​​ഷ​​​ത്തി​​​ലാ​​​ണ് ‘എ​​​റൈ​​​സ്’ പ്രോ​​​ഗ്രാം ആ​​​രം​​​ഭി​​​ച്ച​​​ത്.

കു​​​ടും​​​ബ​​​ശ്രീ അം​​​ഗ​​​ങ്ങ​​​ള്‍​​​ക്കും അ​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ള്‍​​​ക്കും സൂ​​​ക്ഷ്മ സം​​​രം​​​ഭ​​​ക വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി പ്ര​​​കാ​​​രം സം​​​രം​​​ഭ​​​ങ്ങ​​​ള്‍ ആ​​​രം​​​ഭി​​​ക്കാ​​​ന്‍ പി​​​ന്തു​​​ണ ല​​​ഭ്യ​​​മാ​​​ക്കും. വ്യ​​​ക്തി​​​ഗ​​​ത സം​​​രം​​​ഭ​​​ക​​​ര്‍​​​ക്ക് പ​​​ര​​​മാ​​​വ​​​ധി 2.50 ല​​​ക്ഷം രൂ​​​പ​​​യും ഗ്രൂ​​​പ്പ് സം​​​രം​​​ഭ​​​ങ്ങ​​​ള്‍​​​ക്ക് പ​​​ത്തു ല​​​ക്ഷം രൂ​​​പ വ​​​രെ​​​യു​​​ള്ള​​​തു​​​മാ​​​യ പ്രോ​​​ജ​​​ക്ടു​​​ക​​​ള്‍ ഈ ​​​പ​​​ദ്ധ​​​തി പ്ര​​​കാ​​​രം ഏ​​​റ്റെ​​​ടു​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

Leave a Reply