കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ

കോട്ടയം: കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ നാളെ മുതൽ 14 ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തി. ബുധൻ, ശനി ദിവസങ്ങളിൽ എട്ടു മുതൽ നാലു മണി വരെ വ്യാപാരസ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം.

നിയന്ത്രിത മേഖലകളിലേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്കു പോകുന്നതിനും ഒരോ വഴികൾ മാത്രമേ തുറന്നിടുകയുള്ളു. അതിർഥികളെല്ലാം അടയ്ക്കും. അവശ്യവസ്തുക്കളുടെ വിതരണത്തിനുള്ള കടകളും റേഷൻ കടകളും മാത്രമേ ഈ മേഖലയിൽ വ്യാപാര സ്ഥാപനങ്ങളായി പ്രവർത്തിക്കാൻ പാടുള്ളൂ. അവശ്യ വസ്തുക്കളുടെ വിതരണത്തിനുള്ള കടകൾ തങ്ങളുടെ ഫോൺ നമ്പർ പ്രസിദ്ധപ്പെടുത്തേണ്ടതും ടി നമ്പരുകളിൽ വിളിച്ചോ വാട്ട്സ് ആപ്പ് മുഖാന്തിരമോ മുൻകൂറായി നൽകുന്ന ലിസ്റ്റ് പ്രകാരം സ്ഥാപനങ്ങൾ എടുത്ത് വെക്കുന്ന പാക്കറ്റുകൾ മുൻകൂറായി നിശ്ചയിക്കുന്ന സമയത്ത്, ഓൺലൈനായോ നേരിട്ടോ പണം നൽകി ഉപഭാക്താക്കൾക്ക് സ്വീകരിക്കാവുന്നതാണ്.