കോ​വി​ഡ് വാ​ക്സി​ന്‍റെ നി​ര്‍​മാ​ണ, വി​ത​ര​ണ ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇന്ന് മൂ​ന്ന് സം​സ്ഥാ​ന​ങ്ങൾ സന്ദർശിക്കും

കോ​വി​ഡ് വാ​ക്സി​ന്‍റെ നി​ര്‍​മാ​ണ, വി​ത​ര​ണ ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇന്ന് മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ലെ വാ​ക്സി​ന്‍ നി​ര്‍​മാ​ണ സ്ഥാ​പ​ന​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കും.പൂ​നയിലെ​ സെ​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്, ഹൈ​ദ​രാ​ബാ​ദി​ലെ ഭാ​ര​ത് ബ​യോ​ടെ​ക്, അ​ഹ​മ്മ​ദാ​ബാ​ദി​ലെ ബ​യോ​ടെ​ക് പാ​ര്‍​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മോ​ദി എ​ത്തു​ക. വാ​ക്സി​ന്‍ എ​പ്പോ​ള്‍ ല​ഭ്യ​മാ​ക്കാം എ​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ഗ​വേ​ഷ​ക​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ച​ര്‍​ച്ച ചെ​യ്യും.

പ്രധാനമന്ത്രിയുടെ ആദ്യ സന്ദ൪ശനം അഹ്മദാബാദിലെ കോവിഡ് കേന്ദ്രത്തിലാകുമെന്നാണ് വിവരം.സൈഡസ് കോഡില വികസിപ്പിക്കുന്ന സൈകോവ്-ഡി വാക്സിനാണ് അവിടെ വികസിപ്പിക്കുന്നത്. ശേഷം പുനെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഒക്സ്ഫഡ് സ൪വകലാശാലയുമായി ചേ൪ന്ന് നി൪മിക്കുന്ന ആസ്ട്ര സെനേക വാക്സിന്‍റെ പുരോഗതി വിലയിരുത്തും. ശേഷം ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ആദ്യത്തെ കോവിഡ് വാക്സിനായ കോവാക്സിന്‍ തയ്യാറാക്കുന്ന ഹൈദരാബാദിലെ ഭാരത് ബയോടെകിലേക്ക് തിരിക്കും. ഒരു മണിക്കൂ൪ ചെലവഴിച്ച ശേഷം വൈകിട്ട് അഞ്ചരയോടെ ഡല്‍ഹിക്ക് തിരിക്കുമെന്നാണ് വിവരം.

Leave a Reply