വനിതാ ദിനത്തിൽ കർഷക സമരം നയിക്കാൻ വനിതകൾ

നൂറ് ദിവസം പിന്നിട്ട കര്‍ഷക സമരം , വനിത ദിനമായ ഇന്ന് മഹിള മഹാപഞ്ചായത്തുകള്‍ ചേരും. സിംഘു, ടിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ സംഘടിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.

സിംഘുവില്‍ രാവിലെ പത്ത് മണിക്കാണ് മഹിളാ മഹാപഞ്ചായത്ത് ആരംഭിക്കുക. കെഎഫ്സി ചൗകില്‍ നിന്ന് സിംഘു അതിര്‍ത്തിയിലേക്ക് വനിതകളുടെ മാര്‍ച്ചും നടക്കും. പന്ത്രണ്ടാം തിയതി മുതല്‍ ബിജെപിക്കെതിരെയുള്ള പ്രചാരണത്തിന്‍റെ ഭാഗമായി കര്‍ഷക നേതാക്കള്‍ തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളില്‍ പര്യടനം നടത്തും.തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടോ​ടെ വ​നി​ത​ക​ള്‍ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​മെ​ന്ന് ക​ര്‍​ഷ​ക സം​ഘ​ട​നാ നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.

Leave a Reply