തിരുവനന്തപുരം: രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ ഇന്ന് നിശ്ശബ്ദ പ്രചാരണം. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. പോളിംഗ് സാമഗ്രികളുടെ വിതരണം അല്‍പ്പസമയത്തിനകം തുടങ്ങും. കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് ജോസ് ജോസഫ് വിഭാഗങ്ങള്‍ക്ക് അഭിമാനപ്പോരാട്ടമാണ്. എറണാകുളം ജില്ലാ പഞ്ചായത്തില്‍ ഹാട്രിക് തികക്കാനാണ് യുഡിഎഫ് ശ്രമം. പാലക്കാട് മേല്‍ക്കോയ്മ നിലനിര്‍ത്താനാണ് ഇടതു മുന്നണിയുടെ മത്സരം. തൃശൂരും പാലക്കാട്ടും മുന്നേറ്റം പ്രതീക്ഷിച്ചാണ് ബിജെപി കളത്തിലിറങ്ങുന്നത്.
- 2020 ഡിസംബർ 08 മുതൽ 2021 ഡിസംബർ 08 വരെ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷമായി ആചരിക്കാൻ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തു.
- കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കര്‍ഷക സംഘടനകള്‍ ഇന്ന് യോഗം ചേരും

