തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മൂന്നാം ഘട്ട വോട്ടെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ദില്ലി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് 6 ന് അവസാനിക്കും. ഡിസംബര്‍ 14 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും പ്രചാരണ വാഹനങ്ങളും കൂട്ടം ചേര്‍ന്നുള്ള കൊട്ടിക്കലാശം ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. 16 ന് വോട്ടെണ്ണല്‍ നടക്കും.

കാലങ്ങളായി, ഭരിക്കുന്ന കോഴിക്കോട് കോര്‍പ്പറേഷന്‍ ഇത്തവണയും നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. എന്നാല്‍, ഉരുക്ക് കോട്ടയായ കണ്ണൂരില്‍ കോര്‍പ്പറേഷന്‍ ഭരണം പിടിക്കുക, സിപിഎമ്മിന് മുന്നില്‍ വലിയ വെല്ലുവിളിയാണ്.

മലപ്പുറത്ത് തൊണ്ണൂറ് ശതമാനത്തിലേറെ യുവ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാണ് മുസ്ലിംലീഗ് തദ്ദേശ പോരിനിറങ്ങുന്നത്. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുക്കേസ് അടക്കം ചര്‍ച്ചയാകുന്ന കാസര്‍കോടും പോരാട്ടം കനക്കും. ബിജെപിക്ക് സ്വാധീനമുള്ള മ‍ഞ്ചേശ്വരം മേഖലയില്‍ ത്രികോണപോര് തന്നെയാകും ഇത്തവണയും.

Leave a Reply