രാഷ്‌ട്രീയത്തിലേക്ക് ഇല്ലെന്ന് രജനീകാന്ത്. പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറി

ചെന്നൈ: രാഷ്‌ട്രീയത്തിലേക്ക് ഇല്ലെന്ന് രജനീകാന്ത്. പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറി. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ് തീരുമാനം.കടുത്ത നിരാശയോടെയാണ് ഇക്കാര്യം അറിയിക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

തന്നെ വിശ്വസിച്ച്‌ രാഷ്ട്രീയത്തിലിറങ്ങുന്നവര്‍ ദുഃഖിക്കാന്‍ ഇടവരരുതെന്നും, വാക്കുപാലിക്കാനാവാത്തതില്‍ കടുത്ത വേദനയുണ്ടെന്ന് രജനീകാന്ത് ട്വീറ്ററില്‍ കുറിച്ചു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് രജനീകാന്തിനെ ‘അണ്ണാത്തെ’ എന്ന സിനിമയുടെ സെറ്റില്‍ നിന്ന് നേരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ശ്രദ്ധവേണമെന്ന് അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

Leave a Reply