ബ്രിട്ടനിലെ കൊവിഡ് ഇന്ത്യയിലും,ആറു പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: ബ്രിട്ടനിലെ കൊവിഡ് ഇന്ത്യയിലും സ്ഥിരീകരിച്ചു. അതിവേഗം പടരുന്ന ജനിതക മാറ്റമുളള കൊവിഡാണ് ഇന്ത്യയിലും കണ്ടെത്തിയിരിക്കുന്നത്. ആറ് പേര്‍ക്കാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഇവര്‍ ആറ് പേരും ബ്രിട്ടനില്‍ നിന്ന് എത്തിയവരാണ്. രാജ്യത്ത് ആകെ 200 പേര്‍ നിരീക്ഷണത്തിലാണ്.

ബംഗളുരുവിലെ നിംഹാന്‍സില്‍ ചികിത്സയിലുളള മൂന്ന് പേര്‍ക്കും, ഹൈദരാബാദ് സി സി എം ബിയില്‍ ചികിത്സയിലുളള രണ്ട് പേര്‍ക്കും, പുനെ എന്‍ ഐ വിയില്‍ ചികിത്സയിലുളള ഒരാള്‍ക്കുമാണ് പുതിയ വകഭേദമുളള വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നത്.

പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് വകഭേദം ഇന്ത്യയിലുമെത്തിയതായി കണ്ടെത്തിയത്.

Leave a Reply