സംസ്ഥാനത്ത് ആദ്യഘട്ട കോവിഡ് പ്രതിരോധമരുന്ന് ഇന്ന് എത്തും

തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യഘട്ട കോവിഡ് പ്രതിരോധമരുന്ന് ഇന്ന് എത്തും . 4,35,500 ഡോസ് മരുന്നാണ് ഇന്ന് എത്തുക . 1100 ഡോസ് മാഹിയില്‍ വിതരണം ചെയ്യും . 16-നാണ് പ്രതിരോധമരുന്ന് നല്‍കുക . സംസ്ഥാനമെമ്ബാടുമായി 113 കേന്ദ്രങ്ങളിലാണ് പ്രതിരോധമരുന്ന് നല്‍കുന്നത്.

ആദ്യബാച്ചായി മൂന്നുലക്ഷം ഡോസ് മരുന്ന് ഇന്ന് ഉച്ചയ്ക്കുശേഷം പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തും .

ശീതീകരണസംവിധാനമുള്ള പ്രത്യേക വാഹനത്തില്‍ ഇത് കൊച്ചി റീജണല്‍ സ്റ്റോറില്‍ സൂക്ഷിക്കും. മലബാര്‍ മേഖലയിലേക്കടക്കം വിതരണംചെയ്യാനാണിത്. വൈകീട്ട് ആറോടെ രണ്ടാമത്തെ ബാച്ചായി ബാക്കി മരുന്ന് തിരുവനന്തപുരം വിമാനത്തവളത്തില്‍ എത്തിക്കും. തിരുവനന്തപുരത്തെ റീജണല്‍സ്റ്റോറിലേക്ക് മാറ്റുന്ന മരുന്ന് 14-ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക് നല്‍കും . തിരുവനന്തപുരം ജില്ലയ്ക്കാവശ്യമായവ 15-ന് വിതരണകേന്ദ്രങ്ങളിലെത്തിക്കാനുമാണ് തീരുമാനിച്ചിട്ടുള്ളത്.

Leave a Reply