വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ECO SENSITIVE ZONE മായ് ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിലെ കർഷകദ്രോഹ നടപടികൾ പിൻവലിക്കണമെന്നും കർഷകർ നിലവിൽ ആയിരിക്കുന്ന ഇടങ്ങളിൽ അവർക്ക് സമാധാനപരമായി ജീവിച്ചു പോകുവാനുള്ള സാഹചര്യങ്ങൾ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കാഞ്ചിയാർ സെൻ മേരീസ് എസ് എം വൈ എം അംഗങ്ങളുടെ നേതൃത്വത്തിൽ കരട് വിജ്ഞാപനത്തിന് കോപ്പി കത്തിച്ചുകൊണ്ട് പ്രതിഷേധിച്ചു. ബഫർസോൺ ഇൽ നിന്നും കൃഷിയിടങ്ങളെ യും ജനവാസ മേഖലകളെയും പൂർണമായി ഒഴിവാക്കണമെന്നും. വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന ജനദ്രോഹപരമായ മുഴുവൻ നിയന്ത്രണങ്ങളും മാറ്റണമെന്നും ഇക്കോ സെൻസിറ്റീവ് സോണിൽ വനമേഖലയെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട്. ജനങ്ങൾക്ക് നിലവിലുണ്ടായിരുന്ന കുടിയിറക്ക് ഭീഷണി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ബന്ധപ്പെട്ടവർ കൃത്യമായ വിശദീകരണം നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. കോവിഡിന്റെ മറവിൽ ജനദ്രോഹ പരമായ നടപടികളുമായി മുമ്പോട്ട് പോകുവാനാണ് തീരുമാനമെങ്കിൽ യുവജനങ്ങളുടെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കെസിവൈഎം സംസ്ഥാന സിൻഡിക്കേറ്റ് മെമ്പർ ജോമോൻ പൊടിപാറ പറഞ്ഞു. പ്രതിഷേധത്തിന് കാഞ്ചിയാർ സെന്റ് മേരീസ് SMYM യൂണിറ്റ് പ്രസിഡന്റ് പ്രിൻസ് കുന്നതറ,ജനറൽ സെക്രട്ടറി അജിൻ കളരിയ്ക്കൽ,ആൽവിൻ ഏഴാച്ചേരി,ക്ലിന്റ് തെക്കേവയലിൽ, സച്ചിൻ ഉറുമ്പിത്തടം,നിതിൻ കാരക്കുന്നേൽ,ജീവൻ ചെരിപുറത്ത്,ജോബിൻസ് കാരക്കുന്നേൽ,സോബിൻ കിഴക്കപറമ്പിൽ,സോണറ്റ് മുകളേൽ,ജോയ്സ് കാരക്കുന്നേൽ,ക്രിസ് പുളിമൂട്ടിൽ,പ്രണവ് കുന്നുതറ,ജസ്റ്റിൻ വാതല്ലൂർ,ഇമ്മാനുവൽ ചെരിപുറത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
- ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയിലെ കൈയ്യേറ്റ കേസില്‍ വിജയ് പി നായര്‍ക്ക് ജാമ്യം
- ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലക്കിന്
