കർഷകസമരം പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ നിലപാട് അംഗീകരിച്ച് കേന്ദ്രസർക്കാർ. രാജ്യസഭയിൽ 15 മണിക്കൂർ ഇതു സംബന്ധിച്ചു ചർച്ച നടത്താം. രണ്ടു ദിവസത്തേക്ക് ചോദ്യോത്തരവേള സസ്പെൻഡ് ചെയ്തിട്ടുണ്ട്. കർഷക പ്രശ്നങ്ങൾ സഭയിൽ അഞ്ചു മണിക്കൂറെങ്കിലും ചർച്ച ചെയ്യണമെന്നാണ് 16 പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നത്. ഇത് 15 മണിക്കൂറായി സർക്കാർ നീട്ടുകയായിരുന്നു. ഇതോടെ പ്രതിപക്ഷം പ്രതിഷേധം അവസാനിപ്പിച്ചു.
പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. രാജ്യസഭയിൽ എഎപി എംപിമാരെ ഒരു ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. നടുത്തളത്തിലിറങ്ങി ബഹളം വച്ചതിനെ തുടർന്നാണ് സസ്പെൻഷൻ.
