ഫേസ്ബുക്കും വാട്ട്സ് ആപ്പും ഇൻസ്റ്റാഗ്രാമും തിരിച്ചെത്തി: ക്ഷമ ചോദിച്ച് സക്കർബർഗ്

ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളാ​യ ഫേ​സ്ബു​ക്ക്, വാ​ട്സ്ആ​പ്പ്, ഇ​ൻ​സ്റ്റ​ഗ്രാം എ​ന്നി​വ​യു​ടെ സേ​വ​നം വീ​ണ്ടും ല​ഭി​ച്ചു തു​ട​ങ്ങി. ഏ​ഴ് മ​ണി​ക്കൂ​റു​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് ഭാ​ഗി​ക​മാ​യി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ടി​ൽ സി​ഇ​ഒ സ​ക്ക​ർ​ബ​ർ​ഗ് ക്ഷ​മ ചോ​ദി​ച്ചു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ​യാ​ണ് ഇ​വ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​ത്. ഏ​ഴ് മ​ണി​ക്കൂ​റി​ന് ശേ​ഷം ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലോ​ടെ സേ​വ​ന ത​ട​സം നീ​ങ്ങി. അ​തേ​സ​മ​യം, വാ​ട്‌​സ്ആ​പ്പി​ന് ചി​ല​ര്‍​ക്ക് ഇ​പ്പോ​ഴും പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്നു​ണ്ട്.

വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ളും തെ​റ്റാ​യ വി​വ​ര​ങ്ങ​ളും ഫേ​സ്ബു​ക്കും ഉ​പ​ക​മ്പ​നി​ക​ളും ശ്ര​മി​ക്കു​ന്നു​വെ​ന്ന ഒ​രാ​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന് ശേ​ഷ​മാ​ണ് പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച​ത്. ഇ​തോ​ടെ ഫേ​സ്ബു​ക്കി​ന്‍റെ ഓ​ഹ​രി മൂ​ല്യം 5.5 ശ​ത​മാ​നം ഇ​ടി​ഞ്ഞി​രു​ന്നു. ഫേ​സ്ബു​ക്ക് ലോ​ഗി​ൻ ചെ​യ്യാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. വാ​ട്സ്ആ​പ്പി​ൽ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കാ​നോ, പു​തി​യ സ്റ്റാ​റ്റ​സു​ക​ൾ അ​പ്ഡേ​റ്റ് ചെ​യ്യാ​നോ ഇ​ൻ​സ്റ്റ​ഗ്രാം റി​ഫ്ര​ഷ് ആ​ക്കാ​നോ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ഇ​തോ​ടെ ആ​ഗോ​ള​ത​ല​ത്തി​ൽ നി​ര​വ​ധി പേ​രാ​ണ് ട്വി​റ്റ​റി​ൽ പ​രാ​തി​യു​മാ​യി രം​ഗ​ത്ത് വ​ന്ന​ത്. ഇ​ന്ത്യ​യി​ൽ മാ​ത്ര​മ​ല്ല, ശ്രീ​ല​ങ്ക, ബം​ഗ്ലാ​ദേ​ശ്, പാ​ക്കി​സ്ഥാ​ൻ എ​ന്നീ രാ​ജ്യ​ങ്ങി​ലും ഇ​വ ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ത​ട​സം നേ​രി​ട്ടു​ന്നു​ണ്ടെ​ന്ന് വാ​ട്സ്ആ​പ്പും സ്ഥി​രീ​ക​രി​ച്ചു. നീ​ണ്ട മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് സേ​വ​ന​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ച്ച​ത്.

ക​മ്പ​നി​യു​ടെ ആ​ഭ്യ​ന്ത​ര പ്ര​ശ്‌​ന​ങ്ങ​ളാ​ണ് ത​ട​സ് നേ​രി​ടാ​ന്‍ കാ​ര​ണ​മെ​ന്നും അ​ട്ടി​മ​റി സാ​ധ്യ​ത ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ര്‍ സം​ശ​യ​മു​ന്ന​യി​ച്ചു. എ​ന്നാ​ല്‍ എ​ന്താ​ണ് ത​ട​സ​ത്തി​ന് കാ​ര​ണ​മെ​ന്ന് ഫേ​സ്ബു​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി വി​ശ​ദീ​ക​രി​ച്ചി​ട്ടി​ല്ല.