രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു:നിയന്ത്രണങ്ങൾ ശക്തമാക്കുന്നു

രാജ്യത്ത് തുടര്‍ച്ചയായി കൊവിഡ് കേസുകള്‍ ഉയരുന്നു. നാല് മാസത്തിന് ശേഷം ഏറ്റവും ഉയര്‍ന്ന കൊവിഡ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 40,953 പോസിറ്റീവ് കേസുകളും 188 മരണവുമാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ, റിപ്പോര്‍ട്ട് ചെയ്തത് മുപ്പതിനായിരത്തിലധികം പോസിറ്റീവ് കേസുകളും , 99 മരണവുമാണ്. ഇതിന് പിന്നാലെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. മുംബൈയില്‍ മാളുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഇന്നുമുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.

അതേസമയം മധ്യപ്രദേശ് ,തമിഴ്‌നാട് ,രാജസ്ഥാന്‍,പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്.ഈ മാസം 25 മുതല്‍ രാജസ്ഥാനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് 72 മണിക്കൂറിനകം എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫികറ്റ് നിര്‍ബന്ധമാക്കി. സംസ്ഥാനത്തെ പ്രൈമറി സ്‌കൂളുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാക്കുന്ന വരെ അടഞ്ഞു കിടക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Leave a Reply