രാജ്യത്തുണ്ടായേക്കാവുന്ന കോവിഡ് മൂന്നാം തരംഗം കുട്ടികളെ പ്രത്യേകമായി ബാധിച്ചേക്കില്ലെന്ന് ലോകാരോഗ്യ സംഘടന. ഡല്‍ഹി എയിംസുമായി ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്. ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് സിറോ സര്‍വേക്കായി സാമ്ബിളുകള്‍ ശേഖരിച്ചത്. പതിനായിരം സാമ്ബിളുകളില്‍ 4500 എണ്ണം പരിശോധിച്ചാണ് കുട്ടികളെ കോവിഡ് പ്രത്യേകമായി ബാധിക്കില്ലെന്ന സംഘത്തിന്റെ നിഗമനം.
ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് സിറോ സര്‍വേക്കായി സാമ്ബിളുകള്‍ ശേഖരിച്ചത്. പതിനായിരം സാമ്ബിളുകളില്‍ 4500 എണ്ണം പരിശോധിച്ചാണ് കുട്ടികളെ കോവിഡ് പ്രത്യേകമായി ബാധിക്കില്ലെന്ന സംഘത്തിന്റെ നിഗമനം. കോവിഡ് രൂക്ഷമായി ബാധിച്ച കിഴക്കന്‍ ഡല്‍ഹിയിലെ നഗരമേഖലകളില്‍ നിന്നാണ് പരിശോധനക്ക് സാമ്ബിളുകള്‍ ശേഖരിച്ചത്.
ആദ്യ തരംഗത്തിലും ഇവിടങ്ങളിലെ കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെയാണ് കോവിഡ് ബാധിച്ചത്. 74% പേ൪ക്ക് കോവിഡ് ബാധിച്ചിരുന്നു. രണ്ടാം തരംഗത്തോടെ ഇത് രൂക്ഷമായെങ്കിലും കുട്ടികളെ പ്രത്യേകമായി ബാധിച്ചെന്ന് കണ്ടെത്താനായില്ല.
ഇതിനകം തന്നെ ഇടങ്ങളില്‍ നിരവധി പേര്‍ക്ക് രോഗം വന്ന് പോയവരായതിനാല്‍ മൂന്നാം തരംഗം സവിശേഷമായി ഏതെങ്കിലും പ്രായ വിഭാഗത്തെ ബാധിക്കാനിടയില്ലെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 62,480 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1587 മരണവും. കഴിഞ്ഞ ഒരു മാസത്തിലധികമായി പ്രതിദിന കേസുകള്‍ കുറയുന്നത് തുടരുകയാണ്. ആകെ കോവിഡ് കേസുകള്‍ ഇതോടെ എട്ട് ലക്ഷത്തില്‍ താഴെയുമായി.

