കോ​വി​ഡ്: അന്തര്‍ സംസ്​ഥാന യാത്രകള്‍ക്ക്​ നിയന്ത്രണം പാടില്ലെന്ന് കേ​ന്ദ്രം

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത്​ കോ​വി​ഡ്​ കേ​സു​ക​ള്‍ വീ​ണ്ടും ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ടെ​സ്​​റ്റ്​- ട്രാ​ക്ക് – ട്രീ​റ്റ് പ്രോ​ട്ടോ​കോ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന സം​സ്ഥാ​ന കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ള്‍​ക്ക് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശം ന​ല്‍​കി.

70 ശ​ത​മാ​ന​ത്തി​ലേ​റെ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ ടെ​സ്​​റ്റു​ക​ള്‍ ഉ​റ​പ്പാ​ക്കു​ക, സ​മ്ബ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന​വ​രെ എ​ത്ര​യും വേ​ഗം ക​ണ്ടെ​ത്തി ക്വാ​റ​ന്‍​റീ​ന്‍ ചെ​യ്യു​ക തു​ട​ങ്ങി ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി.

ഇ​വ ഏ​പ്രി​ല്‍ ഒ​ന്നു​മു​ത​ല്‍ നി​ല​വി​ല്‍​വ​രും

30 വ​രെ പ്രാ​ബ​ല്യ​ത്തി​ലു​ണ്ടാ​കും. അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ര്‍​വി​സു​ക​ള്‍​ക്കു​ള്ള വി​ല​ക്ക്​ ഏ​പ്രി​ല്‍ 30 വ​രെ നീ​ട്ടി. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റൂ​ട്ട​ക​ളി​ലേ​ക്കു​ള്ള സ​ര്‍​വി​സു​ക​ള്‍ തു​ട​രും.

സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള യാ​ത്ര​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം പാ​ടി​ല്ല. യാ​ത്ര​ക​ള്‍​ക്ക് ഇ-​പെ​ര്‍​മി​റ്റ് അ​ട​ക്ക​മു​ള്ള പ്ര​ത്യേ​ക അ​നു​മ​തി​ക​ള്‍ വേ​ണ്ട​തി​ല്ലെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. സാ​ഹ​ച​ര്യ​ത്തി​ന​നു​സ​രി​ച്ച്‌ ജി​ല്ല, ന​ഗ​രം, വാ​ര്‍​ഡ്​ തു​ട​ങ്ങി​യ​വ അ​ടി​സ്​​ഥാ​ന​മാ​ക്കി പ്ര​ാ​ദേ​ശി​ക നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ന​ട​പ്പാ​ക്കാം. പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ച്‌ ക​ണ്ടെ​യ്​​ന്‍​മെന്‍റ്​ സോ​ണി​ന് പു​റ​ത്ത് എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും അ​നു​വ​ദ​നീ​യ​മാ​ണ്.

ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലും ആ​ള്‍​ക്കൂ​ട്ട​ങ്ങ​ളു​ണ്ടാ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ലും മാ​സ്‌​ക് ധ​രി​ക്കു​ക, കൈ​ക​ളു​ടെ ശു​ചി​ത്വം ഉ​റ​പ്പാ​ക്കു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക തു​ട​ങ്ങി​യ കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ക്കു​ക- ഇ​വ പാ​ലി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ പി​ഴ ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​െ​മ​ന്നും നി​ര്‍​ദേ​ശ​ത്തി​ലു​ണ്ട്.

Leave a Reply