സൂയസ് കനാലിൽ കുടുങ്ങിയ കപ്പൽ നീക്കാനായില്ല,ആഴ്ചകൾ വേണ്ടി വന്നേക്കുമെന്ന് വിദഗ്ധർ

കെയ്റോ: സൂയസ് കാനില്‍ കുടുങ്ങിയ എവര്‍ഗിവണ്‍ ചരക്കുകപ്പലിനെ നീക്കാനുള്ള പ്രവൃത്തികള്‍ തുടരുന്നു. മണലും ചളിയും നീക്കല്‍ പുരോഗോമിക്കുകയാണ്. കപ്പലിന്‍റെ ഭാരം കുറച്ച്‌ ടഗ് കപ്പല്‍ ഉപയോഗിച്ച്‌ വലിച്ച്‌ നീക്കാനുള്ള തയ്യാറെടുപ്പുകളും തുടങ്ങി. മുന്നൂറിലേറെ കപ്പലുകളാണ് നിലവില്‍ യാത്ര മുടങ്ങി കാത്തുകിടക്കുന്നത്.

കനാലില്‍ കുടുങ്ങിയത് കപ്പലിനെ കേടുപറ്റാതെ നീക്കാനായാണ് മണല്‍ തിട്ടയില്‍ കുടുങ്ങിയ ബല്‍ബസ് ബോയ്ക്ക് ചുറ്റുമുള്ള ചളിയും മണലും ഡ്രജ് ചെയ്ത നീക്കുന്നത്. നിലവിലെ വേഗത്തില്‍ 5 ദിവസത്തിലധികം വേണം ഇത് പൂര്‍ത്തിയാകാന്‍. മറ്റൊരുവഴി കണ്ടെയ്നറുകളും ഇന്ധനവും മാറ്റി ഭാരം കുറയ്ക്കലാണ്.

ചരക്കുകള്‍ എയര്‍ ലിഫ്റ്റിങ് വഴി മാറ്റാനാണ് ആലോചിക്കുന്നത്.

കപ്പലിനെ വലിച്ചുനീക്കാന്‍ സഹായിക്കുന്ന എട്ട് ടഗ്ഗുകള്‍ സമീപത്ത് ഇതിനോടകം എത്തിച്ചിട്ടുണ്ട്. വേലിയേറ്റം മുതലെടുത്ത് കപ്പല്‍ വലിച്ചുനീക്കാനാകുമെന്നാണ് പ്രതീക്ഷ. കപ്പല്‍ കുടുങ്ങിയതോടെ ആഗോള ചരക്കുനീക്കം നേരിടുന്ന വെല്ലുവിളിയാണ്. കപ്പല്‍ നിരക്ക് ഉയരാനും കണ്ടെയ്നര്‍ ക്ഷാമം കൂടാനും സാധ്യതയുണ്ട്. ചുരുങ്ങിയത് പത്തുബില്യണ്‍ ഡോളറെങ്കിലും നഷ്ടം പ്രതിക്ഷിക്കുന്നുണ്ട്. എണ്ണനീക്കം മുടങ്ങുന്നതും പ്രഹരമുണ്ടാക്കും.

യാത്രമുടങ്ങി കനാലിനു സമീപം നില്‍ക്കുന്ന കപ്പലുകളുടെ തുടര്‍യാത്രകളും മുടങ്ങിയത് വലിയ പ്രതിസന്ധിയാണ്. ഒന്നുകില്‍ കുടുങ്ങിക്കിടക്കുന്ന എവര്‍ഗിവണ്ണിനെ നീക്കുന്നത് വരെ കാത്തിരിക്കണം. അതല്ലെങ്കില്‍ രണ്ട് ഗുഡ്ഹോപ് മുനമ്ബ് വഴി ആഫ്രിക്ക വന്‍കര ചുറ്റിപ്പോകേണ്ടി വരും. പക്ഷേ, ഇത് ഒമ്ബതിനായിരം കിലോമീറ്റ‌ര്‍ അധിക യാത്രവേണം. ഇതിനായി പത്തുദിവസമെങ്കിലും കൂടുതല്‍ എടുക്കുമെന്നര്‍ത്ഥം. അത്രയും യാത്ര ചെലവ് കുറയ്ക്കാന്‍ സൂയസില്‍ തന്നെ കാത്തിരിക്കാനാണ് ഷിപ്പിങ് കമ്ബനികള്‍ക്ക് താല്‍പര്യം.

Leave a Reply