നാര്‍കോട്ടിക് ജിഹാദ് വിവാദത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി മുന്‍ കെസിബിസി വക്താവ് ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട്

കോട്ടയം: നാര്‍കോട്ടിക് ജിഹാദ് വിവാദത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി മുന്‍ കെസിബിസി വക്താവ് ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട്.

നാര്‍കോട്ടിക് ജിഹാദ് ആരോപണത്തില്‍ തെളിവ് ചോദിക്കുന്നതിനെതിരെയാണ് ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട് രംഗത്ത് വന്നിരിക്കുന്നത്. കേരളത്തില്‍ തീവ്രവാദ സംഘടനകളുടെ സ്ലീപ്പിംഗ് സെല്ലുകളുണ്ട് എന്ന് മുന്‍ ഡിജിപി പറഞ്ഞതില്‍ എന്താണ് കേസെടുക്കാത്തത് എന്ന് ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട് ചോദിക്കുന്നു.

റേവ് പാര്‍ട്ടികളില്‍ ഒരു പ്രത്യേക സമുദായത്തിലെ യുവാക്കള്‍ മാത്രം സംഘാടകരും ഒരു പ്രത്യേക സമുദായത്തിലെ പെണ്‍കുട്ടികള്‍ മാത്രം ഇരകളുമാകുന്നു എന്നും ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട് ആരോപിച്ചു. ഇതേക്കുറിച്ച്‌ മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തണം എന്ന് പറഞ്ഞതിന്റെ പേരിലാണ് ബിഷപ്പിനെതിരെ കേസെടുക്കണം എന്ന് ഭീഷണിപ്പെടുത്തുന്നത് എന്നും ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.