കാബൂള്‍ വിമാനത്താവളം അഫ്ഗാന് ജനതയ്ക്ക് കൈമാറുമെന്ന് യുഎസ്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവാണ് ഇക്കാര്യ അറിയിച്ചത്.
അഫ്ഗാനില്‍ നിന്നും യുഎസ് സേന മടങ്ങുമ്പോള്‍ കാബൂള്‍ വിമാനത്താവളം അഫ്ഗാന് ജനതയ്ക്ക് തിരികെ നല്‍കുമെന്നാണ് അദ്ദേഹം അറിയിച്ചത്.
അതേസമയം, ഓഗസ്റ്റ് 31ന് അമേരിക്കയുടെ സമയം അവസാനിക്കുമെന്നും യുഎസ് സേന അഫ്ഗാനില്‍ നിന്നും മടങ്ങണമെന്നും താലിബാന് വക്താവ് പറഞ്ഞു. കാബൂള്‍ വിമാനത്താവളത്തിന്റെ ചില ഭാഗങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

