രാജ്യത്ത് ഇന്ധന വില വീണ്ടും കൂടുമെന്ന് റിപ്പോര്‍ട്ട്. ഒപെക് രാജ്യങ്ങള്‍ എണ്ണ ഉത്പാദനത്തില്‍ വരുത്തിയ കുറവ് ഏപ്രില്‍ വരെ തുടരാന്‍ തീരുമാനിച്ചു. വരും ദിവസങ്ങളില്‍ രാജ്യാന്തര വിപണിയില്‍ ഇന്ധന ദൗര്‍ലഭ്യം രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍.
പുതിയ സാഹചര്യത്തില്‍ രാജ്യത്ത് ഇന്ധന വില പുതിയ റെക്കോര്‍ഡിലേക്ക് ഉയരുമെന്നും സൂചനയുണ്ട്. ഒപെക് രാജ്യങ്ങളോട് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ശ്രമിച്ചിരുന്നത് ഇന്ധന ഉത്പാദനം വര്‍ധിപ്പിക്കാനാണ്.
കഴിഞ്ഞ ദിവസം ഇന്ധന വില കുറയ്ക്കുമ്ബോഴുള്ള ബാധ്യതയുടെ ഒരു പങ്ക് എണ്ണ കമ്ബനികള്‍ കൂടി വഹിക്കുന്ന മാര്‍ഗനിര്‍ദേശം തയാറാക്കാന്‍ ധനമന്ത്രാലയത്തിന് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു.

