കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധന നടപടികള്‍ കര്‍ശനമായി പാലിക്കേണ്ട സാഹചര്യമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് പ്രതിരോധം കടുപ്പിക്കും, എല്ലാ ആശുപത്രികളും സജ്ജമാക്കുമെന്നും മെഡിക്കല്‍ കോളേജുകളില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ഐസിയുകളുടെ എണ്ണം വര്‍ധിപ്പിക്കും. ഗുരുതര രോഗികളെയാണ് മെഡിക്കല്‍ കോളേജുകളില്‍ ചികിത്സിക്കുക. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്‍്ററുകള്‍ പലതും രോഗികളുടെ എണ്ണം കുറഞ്ഞപ്പോള്‍ പൂട്ടിയിരുന്നു. ഇത് ആവശ്യം വരികയാണെങ്കില്‍ വീണ്ടും തുറക്കും. സംസ്ഥാനത്ത് വാക്സീനേഷന്‍ നടപടികള്‍ ദ്രുതഗതിയിലാക്കും. അറുപത് വയസിന് മുകളിലുള്ളവരെല്ലാം വാക്സീനെടുത്തുവെന്ന് ഉറപ്പാക്കാനുള്ള മാസ് ക്യാമ്ബയിന്‍ നടത്തും.
മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്കെല്ലാം രണ്ടാഴ്ചയ്ക്കകം വാക്സിനേഷന്‍ പൂര്‍ത്തിയാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
തെരഞ്ഞെടുപ്പ് കാലത്ത് കൊവിഡ് പ്രതിരോധം പൂര്‍ണമായും നടപ്പായില്ലെന്നും ആരോഗ്യമന്ത്രി സമ്മതിച്ചു.

